മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മാസ് പടമായിരുന്നു സ്ഫടികം. മോഹന്‍ലാല്‍ എന്ന നടന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നായ സ്പടികം വീണ്ടും തീയേറ്ററുകളില്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. പുതിയ സാങ്കേതിക മികവുകളോടെ റീ മാസ്റ്ററിങ് ചെയ്തതിന് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നത്.
ഫെബ്രുവരി 9 നാണ് ചിത്രത്തിന്റെ റീ മാസ്റ്റര്‍ഡ് വേര്‍ഷന്‍ തീയേറ്ററുകളില്‍ എത്തുന്നത്. അതിന് മുന്നോടിയായിട്ടുള്ള ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ സ്ഫടികത്തിലെ ഒട്ടിമിക്ക രംഗങ്ങളും കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലര്‍ ഇപ്പോള്‍ ട്രെന്റിങില്‍ ഇടംപിടിച്ചിരിക്കുകയാണ്. 14 മണിക്കൂറിനുള്ളില് അഞ്ച് ലക്ഷത്തോളം പേരാണ് ട്രെയിലര്‍ കണ്ടിരിക്കുന്നത്.
ഭദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആര്‍ മോഹന്‍ നിര്‍മിച്ച സ്ഫടികം 1995 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു.1995ലാണ് സ്ഫടികം പുറത്തിറങ്ങിയത്. തിലകന്‍, നെടുമുടി വേണു, കെപിഎസി ലളിത, ഉര്‍വശി, രാജന്‍ പി ദേവ്, ചിപ്പി, അശോകന്‍, മണിയന്‍പിള്ള രാജു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന പ്രസ് മീറ്റില്‍ ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചും സംവിധായകന്‍ അറിച്ചിരുന്നു. 150ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ സ്ഫടികം 4K പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.
അതേസമയം ചിത്രം വീണ്ടും എത്തുമ്പോള്‍ ചിത്രത്തില്‍ എട്ടര മിനിറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാനാണ് കൂടുതല്‍ ഷോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ എട്ട് ദിവസത്തോളം ഷൂട്ട് ചെയ്ത രംഗങ്ങളാണ് ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 'ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഇതിന് ഉപയോ?ഗിച്ചത്. ഇന്ന് 500 ആടുകളെ വച്ച് ഈ സീന്‍ റീഷൂട്ട് ചെയ്തു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്' എന്ന് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഭദ്രന്‍ പറഞ്ഞു.
4K പതിപ്പിന് ഒടിടി റിലീസ് ലഭിക്കുമെങ്കിലും ഒരു വര്‍ഷം കഴിഞ്ഞ് മാത്രമെ അത് സ്ട്രീം ചെയ്യുകയുള്ളൂവെന്നാണ് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞത്. ഡിസ്‌നി ഹോട്ട്സ്റ്റാറിലാകും ചിത്രം സ്ട്രീം ചെയ്യുക. 4K പതിപ്പിന് ഒടിടി റിലീസ് ലഭിക്കുമെങ്കിലും 2024ല്‍ മാത്രമേ ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലും MX Player-ലും സ്ട്രീം ചെയ്യുകയുള്ളൂ. ഒരു വര്‍ഷം കാത്തിരിക്കാന്‍ തയാറായവര്‍ക്ക് അങ്ങനെ കാണാം. - ഭ?ദ്രന്‍ പറഞ്ഞു.