അനന്തനാരായണീയുടെ ഡാന്‍സിനൊപ്പം ചുവടുവയ്ക്കുന്ന വളര്‍ത്തുനായയുടെ വീഡിയോ പങ്ക് വച്ച് നടി ശോഭന.തന്റെ വീട്ടിലെ നായ്ക്കുട്ടിയെ ഡാന്‍സ് പഠിപ്പിക്കുന്ന അനന്തനാരായണീയുടെ ശബ്ദമാണ് വീഡിയോയില്‍ ഉള്ളത്.താളം പറഞ്ഞ് കൊടുക്കുന്നത് അനുസരിച്ച് നായ്ക്കുട്ടി ഡാന്‍സ് കളിക്കുന്നത് കാണാം. ജര്‍മന്‍ ഷെപ്പേര്‍ഡ് ആണ് ബ്രീഡ്.
നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എന്ത് ക്യൂട്ട് ആയിട്ടാണ് പഠിപ്പിക്കുന്നതെന്നും നായ്ക്കുട്ടിയുടെ ഭാഗ്യമെന്നുമാണ് ആരാധകരുടെ അഭിപ്രായം. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തന്റെ മകളെക്കുറിച്ച് ശോഭന അങ്ങനെ തുറന്ന് സംസാരിക്കറെയില്ല. സോഷ്യല്‍ മീഡിയയിലും മകളുടെ സാന്നിധ്യം അങ്ങനെ ശോഭന അറിയിക്കറില്ല. ഒരിക്കല്‍ മാത്രമാണ് ശോഭന തന്റെ മകളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളത്. അനന്തനാരായണിയെ പഠനത്തില്‍ സഹായിക്കുന്ന ശോഭനയുടെ ഒരു വിഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും ശോഭന ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ്. ശോഭനയുടെ വ്യക്തിജീവിതത്തെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. 1970 മാര്‍ച്ച് 21 നാണ് ശോഭനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 52 വയസ്സാണ് പ്രായം. വിവാഹത്തോട് താല്‍പര്യമില്ലാത്തതിനാല്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. 2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്.