Latest News

ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ; ആരാധകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് റിമി ടോമി; വീഡിയോ വൈറൽ

Malayalilife
ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ; ആരാധകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് റിമി ടോമി; വീഡിയോ വൈറൽ

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അതിനാല്‍ തന്നെ എന്ത് വിശേഷമുണ്ടെങ്കിലും റിമി അത് തന്റെ ആരാധകരുമായി പങ്കുവെയ്ക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിമിയും വീട്ടിനകത്തായെങ്കിലും ഓരോ കലാപരിപാടികളുമായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.  അതേ സമയം  ടിക്ക് ടോക്കിലും താരമായി മാറുകയാണ് റിമി.

ഹിറ്റ് ചിത്രങ്ങളിലെ സീനുകള്‍ക്ക്  അനുകരിച്ചാണ് ആണ് റിമി ടിക് ടോക്കിലുടെ ആരാധകർക്ക് മുന്നിൽ എത്തുന്നത്.  റിമി ആദ്യമായിട്ടാണ് ടിക്ക് ടോക്കില്‍ ഒരു തമിഴ് സിനിമയിലെ രംഗത്തെ അവതരിപ്പിച്ച് കൊണ്ട് ഡ്യൂയറ്റ് ചെയ്തതെന്നും കുറിച്ചിരിക്കുകയാണ് ഗായിക. സോഷ്യൽ  മീഡിയ റിമിയുടെ ടിക് ടോക്ക് വീഡിയോ ഇതിനോടകം തന്നെ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. 

ഫസ്റ്റ് ടൈം ആണ് ഡ്യൂയറ്റ് ചെയ്യണേ, ഈ പയ്യന്‍ ആരാണെന്ന് ഒന്നും അറിയില്ല്. ജസ്റ്റ് നോക്കിയപ്പോ കണ്ടു. ചെയ്ത് നോക്കി. എപ്പോഴും എന്റെ ചിരിക്കണ മുഖം അല്ലേ കണ്ടിട്ടുളളു, ഒരു വെറൈറ്റി എന്നും റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയും ചെയ്‌തു.  അതേ സമയം താരത്തിന്റെ ടിക് ടോക്ക് വീഡിയോ നന്നായിട്ടുണ്ടെന്ന അഭിപ്രായവുമായി ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്.

Read more topics: # Rimy tomy cried infront of fans
Rimy tomy cried infront of fans

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES