ഗായികയായും, നടിയായും അവതാരകയായും, സര്‍വ്വ കലാ വല്ലഭയായി തിളങ്ങുന്ന താരമാണ് റിമി ടോമി. താരത്തിന്റെ ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആകാറുണ്ട്.തന്റെ സംസാര ശൈലി കൊണ്ടും ആലാപന ശൈലി കൊണ്ടുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത ഈ കലാകാരി നായികാ വേഷം ചെയ്തു കൊണ്ടാണ് മലയാള സിഡിനിമയുടെ ഭാഗമായി മാറിയതും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇപ്പോൾ ആരാധകർക്ക് മുന്നിൽ പുതിയ ഒരു വിശേഷവുമായിട്ടാണ് എത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാകാറുള്ള താരം ഇപ്പോൾ പുതിയ ടിക് ടോക്ക് പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ 'മിന്നും കിനാവിന്‍ തിരിയായി എന്‍ മിഴിയില്‍' എന്ന് തുടങ്ങുന്ന പാട്ടിനൊപ്പം അഭിനയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ റിമി ആരാധകർക്കായി പങ്കുവയ്ക്കുന്നത്. വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത് കംപോസ് ചെയ്തത് കൈലാസ് ആണെന്നും ഇനി ടിക് ടോകില്‍ ഉണ്ടെന്നുമാണ്.
റിമി പങ്കുവയ്ച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് ചുവടെ കൈലാസ് മേനോന്‍ അടക്കമുള്ളവര്‍ കമന്റുകൾ നൽകുകയും ചെയ്‌തു. അതേ സമയം റിമിയുടെ മേക്കപ്പിനെ കുറിച്ചാണ് കൂടുതല്‍ ആളുകളും പോസ്റ്റിന് ചുവടെ കമെന്റ് നൽകിയിരിക്കുന്നത്. വീട്ടില്‍ ഇരിക്കുമ്പോഴും മേക്കപ്പ് ഇടാറുണ്ടോ, മേക്കപ്പ് ഇല്ലാതെ എപ്പോഴാണ് ചേച്ചിയെ ഒന്ന് കാണാന്‍ കഴിയുക എന്നുമെല്ലാമാണ് ആരാധകർ കമന്റ് നൽകിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് ചുവടെ നടി ആന്‍ അഗസ്റ്റിനും റിമിയോടുള്ള സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്തു.
RECOMMENDED FOR YOU:
no relative items