മലയാളി പ്രേക്ഷകർക്കു മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ ചർച്ചയായതും പ്രശംസ അർഹമായതുമായ ജീത്തു ജോസഫ് ഹിറ്റ് ആയിരുന്നു ദൃശ്യം. അതിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ ചിത്രം ചില വിമർശനങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തു. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ദൃശ്യം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായിരുന്നു. എന്നാൽ ഇപ്പോൾ ദൃശ്യത്തെ വിമര്‍ശിച്ച് രാഷ്ട്രീയ നീരിക്ഷന്‍ റെജി ലൂക്കോസ് രംഗത്തെത്തിയിരിക്കുകയാണ്.
ഒരു കൊലയാളിയെ നഗ്നമായി വെളളപൂശുന്ന തികച്ചും നിയമവിരുദ്ധ സന്ദേശം നല്കിയ സിനിമ. ഈ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയതില്‍ അന്നും ഇന്നും എനിക്ക് അത്ഭുതമാണ്. യാദൃശ്ചികമായി കൊല നടന്നത് ഓക്കെ. പക്ഷേ കൊലയെയും കൊലപാതകിയെയും സംരക്ഷിക്കുന്ന നിയമ വിരുദ്ധതയെയാണ് വിമര്‍ശിക്കുന്നത്. കൊല്ലം ജില്ലയില്‍ ദൃശ്യം ഫെയിം കൊലപാതകം പുറത്തുവന്നു.
രണ്ടര വര്‍ഷം മുന്‍പ് അമ്മയും സഹോദരനും കൂടി ഒരു മനുഷ്യനെ കൊന്നുകുഴിച്ചുമൂടി. ഒരുപക്ഷേ ഈ സിനിമ ഇത്തരം കൊലപാതകത്തിന് പ്രേരിപ്പിച്ചേക്കാം. സിനിമ വെറും നേരമ്പോക്കാണെന്നും ആരെയും അത് സ്വാധീനിക്കില്ല എന്നുമുളള വാദം നിരര്‍ത്ഥകമാണ്. അനവധി പേരെ സിനിമ സ്വാധീനിക്കും എന്നത് പരമാര്‍ത്ഥമാണ്.
സിനിമ പ്രേരണയായാല്‍ നടത്തിയ കൊലപാതകങ്ങളും കൊളളകളും നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ ഈ അസംബന്ധമായ സിനിമയുടെ രണ്ടാം ഭാഗം കണ്ടിട്ടില്ല. ദൃശ്യം സിനിമ കൊലപാതകവും മറച്ചുവെയ്ക്കലും ആരൊക്കെ ദുരുപയോഗം ചെയ്തിട്ടില്ല എന്ന് ആര്‍ക്കറിയാം. എന്‍ബി: ആകാശദൂത് എന്ന സിനിമ വന്‍ഹിറ്റായ നാടാണിത്. വൈരുദ്യങ്ങള്‍ ആഘോഷിക്കുന്ന മനുഷ്യര്‍ ഉളളിടത്തോളം ഇത്തരം സിനിമകള്‍ വിജയിക്കും, റെജി ലൂക്കോസ് കുറിച്ചു.