ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖറിനൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി മഹാലക്ഷ്മി. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ രവീന്ദറിന് കളിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിസന്ധിഘട്ടങ്ങളിലും രവീന്ദറിനൊപ്പം തന്നെ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. ഒരു പ്രതിബന്ധങ്ങള്‍ക്കും തങ്ങളെ പിരിക്കാന്‍ കഴിയില്ല എന്നാണ് പുതിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
എന്നില്‍ പുഞ്ചിരി കൊണ്ടുവരുന്നതില്‍ നിങ്ങള്‍ ഒരിക്കലും പരാജയപ്പെടില്ല. ആരെയും സ്നേഹിക്കാനുളള യഥാര്‍ഥ കാരണം വിശ്വാസമാണ്. എന്നാല്‍ ഇവിടെ എന്നേക്കാള്‍ വിശ്വാസം നിന്നെ സ്നേഹിക്കുന്നു. പഴയ പോലെ അതേ സ്നേഹം വര്‍ഷിച്ച് എന്നെ സംരക്ഷിക്കൂ. സ്നേഹം മാത്രം, എന്ന് സ്വന്തം അമ്മു- ചിത്രത്തോടൊപ്പം മഹാലക്ഷ്മി കുറിച്ചു.
നേരത്തെ അറസ്റ്റിലായ രവീന്ദറിനെതിരെ മഹാലക്ഷ്മി തെളിവുകള്‍ നല്‍കിയെന്ന് ചില ഓണ്‍ലൈന്‍ മാധയമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തന്നെ വഞ്ചനയിലൂടെയാണ് രവീന്ദര്‍ വിവാഹം ചെയ്തതെന്നും രവീന്ദറിന്റെ തട്ടിപ്പ് കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമൊക്കെ നടി മൊഴിയായി നല്‍കിയിരുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതെല്ലാം വെറും ഗോസിപ്പുകള്‍ മാത്രമാണെന്ന് മഹാലക്ഷ്മി പങ്കുവെച്ച ഈ ഒരു ചിത്രത്തിലൂടെ വ്യക്തമാകുന്നു.
സീരിയല്‍ ലൊക്കേഷനില്‍ നിന്നു തുടങ്ങിയ പ്രണയമാണ് ഇവരുടേത്. മഹാലക്ഷ്മിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തില്‍ ഒരു മകന്റെ അമ്മയാണ് അവര്‍.രവീന്ദറും ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് മഹാലക്ഷ്മിയുമായി അടുത്തത്.