കൗമാര കാലത്ത് താന്‍ ആശ്രയിച്ചിരുന്ന തിരക്കുള്ള ബസിനുള്ളിലും ട്രെയിനിനുള്ളിലും കളിയാക്കലുകള്‍ക്കും, തോണ്ടലുകള്‍ക്കും ഇരയായിട്ടുണ്ട്;ആദ്യ കാര്‍ സ്വന്തമാക്കിയതിന് ശേഷമാണ് ദുരന്തയാത്ര അവസാനിച്ചത്;  വികസനത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷിക്കാനും ശബ്ദമുയര്‍ത്തും; നിലപാട് വ്യക്തമാക്കി രവീണ ടണ്ഠന്‍

Malayalilife
കൗമാര കാലത്ത് താന്‍ ആശ്രയിച്ചിരുന്ന തിരക്കുള്ള ബസിനുള്ളിലും ട്രെയിനിനുള്ളിലും കളിയാക്കലുകള്‍ക്കും, തോണ്ടലുകള്‍ക്കും ഇരയായിട്ടുണ്ട്;ആദ്യ കാര്‍ സ്വന്തമാക്കിയതിന് ശേഷമാണ് ദുരന്തയാത്ര അവസാനിച്ചത്;  വികസനത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷിക്കാനും ശബ്ദമുയര്‍ത്തും; നിലപാട് വ്യക്തമാക്കി രവീണ ടണ്ഠന്‍

മുംബയില്‍ ലോക്കല്‍ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ കളിയാക്കലുകള്‍ക്കും, യാത്രികരുടെ പിച്ചലിനും തോണ്ടലിനും താന്‍ ഇരയായിട്ടുണ്ടെന്ന് ബോളിവുഡ് നടി രവീണ ടണ്ഠന്റെ
വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയില്‍ ബി ജെ പി കൂട്ടുഭരണം വീണ്ടും അധികാരത്തില്‍ വന്നതോടെ മെട്രോ കാര്‍ ഷെഡ് നിര്‍മ്മാണം വീണ്ടും ഊര്‍ജ്ജിതമാക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തല്‍.

മരങ്ങള്‍ മുറിച്ച് മാറ്റി മെട്രോയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രകൃതി സ്നേഹികള്‍ എതിര്‍ത്തിരുന്നു. ഇത്തരക്കാരെ വികസന വിരോധികള്‍ എന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നവര്‍ക്കാണ് നടി മറുപടി നല്‍കിയത്. നഗരത്തിലെ മദ്ധ്യവര്‍ഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന ആക്ഷേപത്തിനാണ് തന്റെ കൗമാരക്കാലത്തെ അനുഭവങ്ങള്‍ ട്വീറ്റിലൂടെ നടി വ്യക്തമാക്കിയത്.

തനിക്ക് എതിരെ ഒരാള്‍ ഉയര്‍ത്തിയ ആക്ഷേപം വായിച്ചു എന്നും ഒട്ടുമിക്ക സ്ത്രീകളും കടന്നുപോകുന്ന എല്ലാ കാര്യങ്ങളും, കൗമാരക്കാലത്ത് ലോക്കല്‍ ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുമ്പോള്‍ താന്‍ കളിയാക്കലുകള്‍ക്കും, പിച്ചലുകള്‍ക്കും ഇരയായിട്ടുണ്ടെന്നും രവീണ പ്രതികരിച്ചു. 92ല്‍ ആദ്യത്തെ കാര്‍ സമ്പാദിച്ചു. വികസനം സ്വാഗതാര്‍ഹമാണ്, എന്നാല്‍ എവിടെയായിരുന്നാലും നമ്മള്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അവര്‍ ട്വീറ്റില്‍ കുറിച്ചു.

ശ്രദ്ധ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, ദിയ മിര്‍സ, റിച്ച ഛദ്ദ, ഊര്‍മിള മറ്റോണ്ട്കര്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ നേരത്തെ മെട്രോ പദ്ധതിക്കായി മുംബയിലെ ആരെ കോളനിയില്‍ നൂറുകണക്കിന് മരങ്ങള്‍ മുറിക്കുന്നതിനെ എതിര്‍ത്തിരുന്നു.   

Raveena Tandon Recalls Getting Pinched

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES