തെന്നിന്ത്യന്‍ താരസുന്ദരി രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജര്‍ 80 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട് . സംഭവത്തെ കുറിച്ച് അറിഞ്ഞ താരം മാനേജരെ പുറത്താക്കിയതായി ബോളിവുഡ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയുടെ കരിയറിന്റെ തുടക്കം മുതലുള്ള മാനേജരാണ് താരത്തെ കബളിപ്പിച്ചത്. പക്ഷേ ഇതിനെക്കുറിച്ച് രശ്മിക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല,
രശ്മികയില്‍ നിന്ന് മാനേജര്‍ 80 ലക്ഷം രൂപ തട്ടിയെടുത്തതിനെ കുറിച്ച് റിപ്പോര്‍ട്ടുകളുണ്ട്, എന്നാല്‍ ഇക്കാര്യം വലിയൊരു വിഷയമാക്കാന്‍് താരം ആഗ്രഹിക്കുന്നില്ല. അതിനാല്‍ അവര്‍ മാനേജരെ സ്വയം പുറത്താക്കി വിഷയത്തിന് പരിഹാരം കണ്ടുവെന്ന് രശ്മികയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
ബോളിവുഡ് സ്‌പൈ ത്രില്ലര്‍ മിഷന്‍ മജ്നുവാണ് രശ്മികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2വിലും രശ്മികയാണ് നായിക. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമല്‍ ആണ് രശ്മികയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.