മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് അവതാരക രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് മലയാളം മിനിസ്‌ക്രീനില്‍ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് രഞ്ജിനി. മലയാളത്തിലെ മികച്ച അവതാരക ആയിട്ടാണ് രഞ്ജിനിയെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.രഞ്ജിനി ഹരിദാസ്, ഇപ്പോള്‍ താരം സ്വാസിക അവതാരിക ആയ റെഡ് കാര്‍പെറ്റില്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. തന്റെ പ്രണയത്തെ കുറിച്ചാണ് താരം വാചല ആയതും. പ്രണയം ഒരു വികാരം ആണ്. ഒന്നും പ്രതീഷിച്ചുകൊണ്ടു നമ്മള്‍ ആരെയും പ്രേമിക്കരുത് രഞ്ജിനി പറയുന്നു.
പ്രണയം ഒരു വികാരം ആണ്. ഒന്നും പ്രതീഷിച്ചുകൊണ്ടു നമ്മള്‍ ആരെയും പ്രേമിക്കരുത് രഞ്ജിനി പറയുന്നു.അഥവാ അങ്ങനെ പ്രതീഷിച്ചാല്‍ നമ്മള്‍ക്ക് ഈഗോ ഉണ്ടാകും, എനിക്ക് ഉണ്ട് ആ കാര്യത്തില്‍. എന്റെ പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വത്തെ പത്തുശതമാനം പുറത്തു കൊണ്ട് വന്നിട്ടുണ്ട്, പൊതുവെ ഞാന്‍ ഒരു പൗരുഷം കാണിക്കുന്ന വ്യക്തിയാണ്, അത് എന്റെ ജെനറ്റികിന്റെ സ്വഭാവം ആണ്. ആ കാര്യം എന്നോട് ഡോക്ടറുമാര്‍ പറഞ്ഞിട്ടുള്ളതാണ്. എന്നെ പോലെയുള്ള വെക്തി തന്നെയാണ് തന്റെ കാമുകന്‍ ശരത്തും, ഇപ്പോള്‍ ഞങ്ങള്‍ അടിയാണ്, എന്നാല്‍ നാളെ ഇനിയും എന്താണെന്നു അറിയില്ല രഞ്ജിനി പറയുന്നു
എന്നോട് എന്റെ അമ്മ പറയുന്നത് ഒരു വിവാഹം കഴിച്ചു അവന്റെ ജീവിതം നീ തുലക്കരുത് എന്നാണ്. എന്റെ ഒരു പഴയ കാമുകനോട് അമ്മ പറഞ്ഞു നീ ഇവളെ വിവാഹം കഴിച്ചാല്‍ നിന്റ്റെ ജീവിതം കുളം ആകും എന്ന് , എന്റെ ജീവിതത്തില്‍ വലിയ പ്രതീക്ഷയുള്ള ഒരു ലവ് റിലേഷന്‍ ഷിപ്പ് ആയിരുന്നു, അത് 'അമ്മ ഇല്ലാതാക്കി അതും എന്റെ മുന്നില്‍ വെച്ച് തന്നെ രഞ്ജി പറയുന്നു .
സോഷ്യല്‍ മീഡിയയിലൊക്കെ വളരെ സജീവമാണ് രഞ്ജിനി ഹരിദാസ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും രഞ്ജിനിക്കുണ്ട്. തന്റെ പുത്തന്‍ വിശേഷങ്ങളെല്ലാം രഞ്ജിനി ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ കാമുകനും അടുത്ത സുഹൃത്തുമായ ശരത് പുളിമൂടിനെയും രഞ്ജിനി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്.