ഞാന്‍ ഇന്നേ വരെ രേവതി സമ്പത്തിനെ നേരിട്ട് കണ്ടിട്ടില്ല; രേവതിക്ക് എതിരെ നിയമ നടപടിയുമായി രാകേന്ത്

Malayalilife
 ഞാന്‍ ഇന്നേ വരെ  രേവതി സമ്പത്തിനെ നേരിട്ട്  കണ്ടിട്ടില്ല; രേവതിക്ക്  എതിരെ  നിയമ  നടപടിയുമായി  രാകേന്ത്

രേവതി സമ്പത്ത് എന്ന പേര് മലയാളികളില്‍ ആദ്യമായി കേട്ടത് നടന്‍ സിദ്ധിക്കിനെതിരെ മുന്‍ മോഡലും നടിയുമായ രേവതി മീ ടൂ ആരോപണം ഉയര്‍ത്തിയപ്പോഴാണ്. എന്നാൽ അടുത്തിടെയാണ് തന്നെ മാനസികമായും ശാരീരികമായും ദുരുപയോഗം ചെയ്യാനന്‍ ശ്രമിച്ചവരെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രേവതി സമ്പത്ത് രംഗത്ത് എത്തിയത്. 14 പേരുടെ ലിസ്റ്റും നടി പങ്കുവെച്ചു. എന്നാൽ  ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് കാസ്റ്റിംഗ് ഡയറക്ടറും കാസ്റ്റ്മീപെര്‍ഫെക്ട് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ രാകേന്ത് ആര്‍ പൈ.  അദ്ദേഹത്തിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ്.

സുഹൃത്തുക്കളേ, ചില കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്. ഞാന്‍ ഇന്നേ വരെ നേരിട്ടു കാണാത്ത രേവതി സമ്പത്ത് എനിക്കെതിരെ 15 ജൂണ്‍ 2021 തന്‌ടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ആരോപണം എന്നിലേക്ക് എത്തിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി.

രേവതി സമ്പത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തന്നെ സെക്ഷ്വലി. മെന്റലി, എമോഷണലി, വെര്‍ബലി പീഡിപിച്ചവരുടെ പട്ടികയില്‍ എന്‌ടെ പേരും ചേര്‍ക്കുകയുണ്ടായി. 3 വര്‍ഷം മുന്‍പ് ഒരു പ്രോജക്ടിന്റെ കാസ്റ്റിംഗ് ആവശ്യത്തിനായി ഞാന്‍ രേവതി സമ്പത്തിനെ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. ഞാന്‍ ഇന്നേവരെ രേവതിയെ നേരിട്ട് കണ്ടിട്ടുമില്ല.

ഈ ആരോപണം എന്ത് അടിസ്ഥാനത്തില്‍ ഉന്നയിക്കുന്നു എന്ന വ്യക്തതക്കു വേണ്ടിയും കാസ്റ്റ്മീപെര്‍ഫെക്ട് എന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപെടുത്തുന്ന രീതിയില്‍ ഉള്ള പോസ്റ്റ് ആയതിനാലും, ഇതിനെതിരെ ഞങ്ങള്‍ നിയമ സഹായം തേടി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു. രേവതിക്ക് എന്റെ വക്കീല്‍ അയച്ച ലീഗല്‍ നോട്ടീസ് ഇതിനാല്‍ പോസ്റ്റ് ചെയ്യുന്നു. പിന്തുണ നല്‍കിയ എന്റെ കുടുംബത്തിനും, സഹപ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ഈ പോസ്റ്റ് ഒരു പരസ്യ സംവാദത്തിനല്ല മറിച്ച് കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ്.-രാകേന്ത് പറഞ്ഞു. 

Read more topics: # Rakend,# react against revathy sambath
Rakend react against revathy sambath

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES