Latest News

സാജിദ് യഹിയയുടെ 'ഖല്‍ബ്' വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍

Malayalilife
സാജിദ് യഹിയയുടെ 'ഖല്‍ബ്' വെള്ളിയാഴ്ച്ച തിയേറ്ററുകളില്‍

സമീപകാലത്ത് ഏറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ലൗ സ്റ്റോറിയാണ് ഖല്‍ബ്.പതുമുഖങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്.

സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം കിയേഷന്‍സിന്റെ ബാനറില്‍ വിജയ് ബാബുവാണ്നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ജനുവരി പന്ത്രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു.

എന്നും പുതുമയും വ്യത്യസ്ഥവുമായ പ്രമേയങ്ങള്‍ അവതരിപ്പിച്ചു പോരുന്ന ഫ്രൈഡേ ഫിലിംസിന്റെ വൈവിദ്ധ്യമാര്‍ന്ന ഒരു ചിത്രമായിരിക്കും ഖല്‍ബ
തീവ്രപ്രണയം ഏതറ്റം വരേയും പോകും എന്നതാണ് സംവിധായകനായ സാജിദ് യാഹ്യ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.

എണ്‍പതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം, വ്യത്യസ്ഥമായ ലൊക്കേഷനുകള്‍, ഒരു ഡസനോളം വരുന്ന ഗാനങ്ങള്‍ . അര ഡസനോളം വരുന്ന സംഘട്ടനങ്ങള്‍ .... ഹൃദ്യമായ മുഹൂര്‍ത്തങ്ങള്‍... ഒപ്പം നര്‍മ്മത്തിന്റെ മേമ്പൊടിയുമൊക്കെച്ചേര്‍ന്ന ക്ലീന്‍ എന്റര്‍ടൈനറായിരിരിക്കും ഈ ചിത്രം.

ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നാടിന്റെ നേര്‍ക്കാഴ്ച്ചയുടെ പ്രതീകം കൂടിയാണ്.പുതുമുഖം രഞ്ജിത്ത് സജീവും, നെഹാ നസ്ലി നുമാണ് നായകനും നായികയുംഈ ചിത്രം മലയാള സിനിമക്ക് രണ്ട് അഭിനേതാക്കളെക്കൂടി സമ്മാനിക്കുമെന്നുറപ്പ്.

സിദ്ദിഖും ലെനയും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇരുപത്തിയഞ്ചോളം തെരഞ്ഞെടുത്ത പുതുമുഖങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.ജാഫര്‍ ഇടുക്കി, അബു സലിം, ചാലി പാലാ,, സരസ ബാലുശ്ശേരി, ആതിരാ പൂട്ടല്‍, മനോഹരി ജോയ്, ശീധന്യ, കാര്‍ത്തിക് ശങ്കര്‍ എന്നിവര ഇക്കൂട്ടത്തിലെ പ്രധാന താരങ്ങളാണ്.

ഗാനങ്ങള്‍ - സുഹൈല്‍ കോയ
സംഗീതം - പ്രകാശ് അലക്‌സ്, നിഹാല്‍, വിമല്‍,
ഛായാഗ്രഹണം - ഷാരോണ്‍ ശ്രീനിവാസ്,
എഡിറ്റിംഗ് - അമല്‍ മനോജ് .
കലാസംവിധാനം - അനീസ് നാടോടി.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - വിനയ് ബാബു
പ്രെഡക്ഷന്‍ എക്‌സിക്കുട്ടീവ് - ഷിബു
പന്തലക്കോട് 
പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - ഷിബു ജി.സുശീലന്‍.
വാഴൂര്‍ ജോസ്.
ഫോട്ടോ വിഷ്ണു എസ്.രാജന്‍.

Read more topics: # 'ഖല്‍ബ്
Qalb Movies release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES