Latest News

സംവിധായിക രത്തീനയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രൂപമാറ്റങ്ങളുമായി മമ്മൂക്ക; പാര്‍വ്വതി തിരുവോത്ത് നായികയായി എത്തിയ പുഴുവിന്റെ മേക്കിങ് വീഡിയോ കാണാം

Malayalilife
സംവിധായിക രത്തീനയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രൂപമാറ്റങ്ങളുമായി മമ്മൂക്ക; പാര്‍വ്വതി തിരുവോത്ത് നായികയായി എത്തിയ പുഴുവിന്റെ മേക്കിങ് വീഡിയോ കാണാം

മീപകാലത്ത് മമ്മൂട്ടിയുടെ പ്രകടനത്തില്‍ ഏറെ ശ്രദ്ധേയമായ ചിത്രമാണ് പുഴു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ക്കശ്യവുമായി വില്ലന്‍ സ്വഭാവമുളള കഥാപാത്രമായി മമ്മൂട്ടി തിളങ്ങുകയായിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ പുഴുവിന്റെ മേക്കിങ് വീഡിയോ എത്തിയിരിക്കുകയാണ്.

നവാഗത സംവിധായിക രത്തീന, മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത 'പുഴു'  വളരെയേറെ ശ്രദ്ധനേടിയിരുന്നു. പാര്‍വതി തിരുവോത്ത് നായികയായി എത്തിയ ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. എസ്.ജോര്‍ജാണ് നിര്‍മ്മാണം.

പുഴുവില്‍ മമ്മൂട്ടി നടത്തിയ മേക്കോവര്‍ ഉള്‍പ്പടെയാണ് മേക്കിം?ഗ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പമുള്ളവരുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം. ഫ്രെയിം സെറ്റ് ചെയ്യുന്നതിന് ഇന്‍സ്ട്രക്ഷന്‍ നല്‍കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാനാകും. 

Puzhu Movie Making Video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES