Latest News

രാജസ്ഥാനില്‍ നടന്ന രാത്രി ഗാനചിത്രീകരണത്തിനായി ഉപയോഗിച്ചത്  ബലൂണ്‍ ലൈറ്റിംഗ്; ലിജോ ജോസ് പല്ലിശേരി വാലിബനി'ലെ ഗാനരംഗം ഒരുക്കിയത് ഇങ്ങനെ; മേക്കിംഗ് വീഡിയോ ട്രെന്‍ഡിംഗ്

Malayalilife
രാജസ്ഥാനില്‍ നടന്ന രാത്രി ഗാനചിത്രീകരണത്തിനായി ഉപയോഗിച്ചത്  ബലൂണ്‍ ലൈറ്റിംഗ്; ലിജോ ജോസ് പല്ലിശേരി വാലിബനി'ലെ ഗാനരംഗം ഒരുക്കിയത് ഇങ്ങനെ; മേക്കിംഗ് വീഡിയോ ട്രെന്‍ഡിംഗ്

മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈകോട്ടൈ വാലിബനിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുന്നാര കാട്ടിലേ എന്നാരംഭിക്കുന്ന ഗാനം ആരാദകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആ ഗാനരംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.

രാജസ്ഥാന്‍ പ്രധാന ലൊക്കേഷന്‍ ആയിരുന്ന ചിത്രത്തിലെ പുറത്തെത്തിയ ഗാനവും അവിടെ വച്ചാണ് ചിത്രീകരിച്ചത് ആയിരുന്നു. രാത്രി രംഗങ്ങളാണ് ഗാനത്തില്‍ കടന്നുവരുന്നത്. ബലൂണ്‍ ലൈറ്റിംഗ് ഉപയോഗിച്ചാണ് രാജസ്ഥാനിലെ രാത്രി ആ ഗാനത്തിനായി പകര്‍ത്തിയിരിക്കുന്നത് എന്ന് മേക്കിംഗ് വീഡിയോയില്‍ കാണാനാവും.

130 ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

പ്രശാന്ത് പിള്ളയാണ് സംഗീതം. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Punnara Kattile Poovanatthil Song Making

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES