മലയാള സിനിമ പ്രേമികൾക് ഏറ്റെടുത്ത ഒരു സിനിമയായിരുന്നു വെട്ടം. ദിലീപ് നായക വേഷത്തിൽ എത്തിയ സിനിമ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പിറന്നതാണ്. രസകരമായ പല കഥകളും വമ്പന്‍താരനിര അണിനിരന്ന സിനിമയ്ക്ക് പിന്നിലെ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോൾ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എആര്‍ കണ്ണന്‍ ദിലീപിന്റെ ഏറ്റവും വലിയൊരു ആഗ്രഹം ഈ സിനിമയിലൂടെ നിറവേറിയിട്ടുണ്ടെന്ന് പറയുകയാണ്.
'ഊട്ടിയില്‍ നാല്‍പത്തിയഞ്ച് ദിവസത്തോളമായിട്ടാണ് വെട്ടം ഷൂട്ട് ചെയ്തത്. അതിലെ ചെറിയ വേഷത്തില്‍ എത്തിയവര്‍ വരെ പ്രമുഖ താരങ്ങളായിരുന്നു. ഇന്നും ടിവിയില്‍ വെട്ടം വന്നാല്‍ ഭയങ്കരമായ പ്രേക്ഷകര്‍ സിനിമയ്ക്കുണ്ട്. അത്രയും തമാശകളാണ് അതിലുള്ളത്. ജഗതി, ഇന്നസെന്റ്, കലാഭവന്‍ മണി, തുടങ്ങി ഓരോരുത്തര്‍ക്കും പ്രധാനപ്പെട്ട റോള്‍ ഉണ്ടായിരുന്നു.
തമാശ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലും ജഗതിചേട്ടനുമൊക്കെ അത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തമാശ രംഗം കണ്ട് പ്രിയന്‍ ചിരിക്കാന്‍ തുടങ്ങിയാല്‍ അത് നിര്‍ത്തിയിട്ട് വേണം ആര്‍ട്ടിസ്റ്റിന് അഭിനയിക്കാന്‍. കാരണം അദ്ദേഹം അത്രയും ഉള്‍കൊള്ളും. ഒരു ആര്‍ട്ടിസ്റ്റില്‍ നിന്നും എത്രത്തോളം കിട്ടും അത് ആ കഥാപാത്രത്തിലൂടെ അദ്ദേഹം വാങ്ങിച്ചെടുക്കും.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നായകനായി അഭിനയിക്കണമെന്നത് ദിലീപിന്റെ വലിയ ആഗ്രഹമായിരുന്നു. അത് വെട്ടത്തിലൂടെ നടന്നു. നായകനും സംവിധായകനും നിര്‍മാതാവിനും അഭിപ്രായ വ്യത്യാസം ഇല്ലാത്തത് കൊണ്ട് വളരെ പെട്ടെന്നാണ് ആ പ്രോജക്ടിനൊരു തീരുമാനം ഉണ്ടായത്. സുരേഷ് കുമാറും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദമായിരുന്നു സിനിമ വേഗം തയ്യാറാവാന്‍ കാരണമെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കണ്ണന്‍ പറയുന്നു.