Latest News

ജോനാസ് സഹോദരന്മാരുടെ ന്യൂഇയര്‍ സംഗീതപരിപാടിക്കിടെ ആരാധകര്‍ക്ക് മുമ്പില്‍ സ്‌നേഹ ചുംബനം കൈമാറി നിക്കും പ്രിയങ്കയും; വൈന്‍ ഗ്ലാസും കൈയ്യിലേന്തി സ്റ്റേജിലെത്തിയ പ്രിയങ്കയെ നിക്ക് ചുംബിക്കുന്ന വീഡിയോ വൈറലാകുമ്പോള്‍

Malayalilife
ജോനാസ് സഹോദരന്മാരുടെ ന്യൂഇയര്‍  സംഗീതപരിപാടിക്കിടെ ആരാധകര്‍ക്ക് മുമ്പില്‍ സ്‌നേഹ ചുംബനം കൈമാറി നിക്കും പ്രിയങ്കയും; വൈന്‍ ഗ്ലാസും കൈയ്യിലേന്തി സ്റ്റേജിലെത്തിയ പ്രിയങ്കയെ നിക്ക് ചുംബിക്കുന്ന വീഡിയോ വൈറലാകുമ്പോള്‍

ബോളിവുഡിലെയും ഹോളിവുഡിലെയും ആരാധകരുടെ പ്രിയ താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും .നിക്ക് ജൊനാസിനെ വിവാഹം കഴിച്ചതോടെ പ്രിയങ്കയ്ക്ക് ലഭിക്കുന്ന വാര്‍ത്താപ്രാധാന്യം വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇരുവരുടെയും വിശേഷങ്ങള്‍ എന്നും മാധ്യമങ്ങള്‍ക്ക് വിരുന്നാണ്. ഇരുവരുടെയും പുതുവര്‍ഷാഘോഷ വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.

ന്യൂഇയര്‍ പരിപാടിയില്‍ ആരാധകര്‍മുന്നില്‍വച്ച് പ്രിയങ്കയ്ക്ക് നിക്കിന്റെ സ്‌നേഹ ചുംബനം നല്കുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.ഫ്‌ലോറിഡയില്‍വച്ച് ജൊനാസ് സഹോദരന്‍മാര്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടിക്കിടെയായിരുന്നു നിക്കും പ്രിയങ്കയും ചുംബിച്ചത്.

 പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സ്റ്റേജ് ഷോ ഒരുക്കിയത്. പ്രിയങ്കയ്‌ക്കൊപ്പം നിക്കിന്റെ സഹോദരനര്‌റെ ഭാര്യ ഡാനിയല്‍ ജൊനാസും ജോ ജൊനാസിന്റെ ഭാര്യ സോഫിയ ടര്‍ണറും ഉണ്ടായിരുന്നു. പരിപാടിക്കിടെ ജൊനാസ് സഹോദരന്‍മാര്‍ ഭാര്യമാരെ വേദിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. വൈന്‍ ?ഗ്ലാസുമായി വേദിയിലെത്തിയ പ്രിയങ്കയെ നിക്ക് ഗാഢമായി ചുംബിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

കഴിഞ്ഞ തവണ സ്വിസര്‍ലന്‍ഡില്‍ വച്ചായിരുന്നു പ്രിയങ്ക-നിക്ക് ദമ്പതികള്‍ പുതുവര്‍ഷം ആഘോഷിച്ചിരുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 

Melting, melting

Priyanka Nick Seals New Year With A Kiss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES