തെലുങ്ക് സിനിമയില്‍ നിന്നും ഉയര്‍ന്ന് വന്ന പാന്‍ ഇന്ത്യന്‍ താരമാണ് പ്രഭാസ്. ബാഹുബലി എന്ന രാജമൗലി ചിത്രത്തിലൂടെ ആണ് പ്രഭാസിന്റെ കരിയര്‍ മാറി മറിയുന്നത്. അതിന് മുമ്പ് തെലുങ്കില്‍ മാത്രം അറിയപ്പെട്ടിരുന്ന നടനായിരുന്നു പ്രഭാസ്.'ബാഹുബലി' എന്ന സിനിമയോടെ തന്നെ താരത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യതയും ആരാധകരും വളരെ വലുതാണ്. എന്നാല്‍ ബാഹുബലി സീരിസിന് ശേഷം കരിയറില്‍ പിന്നീട് ഒരു ഹിറ്റ് പോലും പ്രഭാസിന് ഉണ്ടായിട്ടില്ല. താരത്തിന്റേതായി പുറത്തിറങ്ങിയ സഹോ', 'രാധേശ്യാം' എന്നീ സിനിമകള്‍ എല്ലാം ഫ്‌ളോപ്പ് ആയിരുന്നു. ഇനി വരാനിരിക്കുന്ന 'ആദിപുരുഷ്' സിനിമയ്ക്ക് നേരെയും നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.
എന്നാലിപ്പോള്‍ പ്രഭാസിനെ കുറിച്ച് പുതിയൊരു വിവരമാണ് തെലുങ്ക് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. തന്റെ സ്വത്തുക്കളില്‍ ചിലത് വച്ച് ലോണ്‍ എടുത്തിരിക്കുകയാണ് പ്രഭാസ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 21 കോടിയുടെ ലോണ്‍ ആണ് താരം എടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
ഇതോടെ പ്രഭാസിനെ പോലെ വലിയൊരു താരം എന്തിനാണ് 21 കോടിയുടെ ലോണ്‍ എടുക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യം. നടന്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നതിന് വാങ്ങുന്ന പ്രതിഫലം എന്നത് നൂറ് കോടിയോളമാണ്. തന്റെ പ്രതിഫലം മുഴുവനും താരം ബിസിനസില്‍ ഇന്‍വെസ്റ്റ് ചെയ്യുകയാണെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.
രാധേ ശ്യാം' എന്ന സിനിമയുടെ പരാജയത്തിന് ശേഷം പ്രഭാസിന്റെ മാര്‍ക്കറ്റില്‍ ഇടിവ് വന്നിരുന്നു. പ്രഭാസിന്റെ താരമൂല്യം നാള്‍ക്കു നാള്‍ ഇടിയുകയാണെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. ഇനി വരാനിരിക്കുന്ന 'ആദിപുരുഷ്' ആയാലും പ്രഭാസിന്റെ താരമൂല്യം വീണ്ടും ഇടിയാനുള്ള കാരണമാകും എന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. .
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷില്‍ രാമാനായാണ് പ്രഭാസ് അവതരിക്കുന്നത്. .എന്നാല്‍ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പമുള്ള താരത്ത്ിന്റെ ചിത്രമായ 'സലാര്‍' നുവേണ്ടി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രഭാസിന്റെ വില്ലന്‍ ആയി പൃഥ്വിരാജ് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ശ്രുതി ഹസന്‍ ആണ് ചിത്രത്തില്‍ നായികയായി അവതരിക്കുന്നത് .