കേരള ഗെയിംസിനോട് അനുബന്ധിച്ച് കേരളത്തിലെ പരമ്പരാഗത വസ്ത്ര ചാരുതയ്ക്ക് പ്രചരണം നല്‍കുന്നതിന് വേണ്ടി കൈത്തറി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘനയായ വിവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രങ്ങളുടെ ഫാഷന്‍ ഷോയില്‍ തിളങ്ങി പാര്‍വ്വതി ജയറാമും മകള്‍ മാളവികയും.കനകക്കുന്നില്‍ നടക്കുന്ന എക്സ്പോയുടെ ഭാഗമായാണ് കൈത്തറി വസത്രങ്ങള്‍ അണിഞ്ഞ് റാമ്പിലെത്തിയത്.
ട്രാന്‍സ് ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, വീട്ടമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍, ദേശീയ തലത്തില്‍ പ്രശസ്തരായ പ്രൊഫഷണല്‍ മോഡലുകള്‍ എന്നിവരുള്‍പ്പെടെ 250ലധികം മോഡലുകള്‍ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി റാമ്പില്‍ അണിനിരന്നു.
കഴിവുള്ള കായികതാരങ്ങളെ രൂപപ്പെടുത്തുന്നതിനും അവര്‍ക്ക് പരിശീലനവും അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫണ്ട് ശേഖരണവുമാണ് ഇവന്റിന്റെ പ്രത്യേകതയെന്ന് ഷോ ഡയറക്ടര്‍ ശോഭാ വിശ്വനാഥന്‍ അറിയിച്ചു. ലോക പ്രശസ്ത ഡിസൈനര്‍മാരായ സഞ്ജന ജോണ്‍, രാജേഷ് പ്രതാപ് സിംഗ്, സീത പായല്‍, സന്തോഷ് ഉര്‍വശി കൗര്‍ തുടങ്ങിയവരുടെ ഡിസൈനുകളും ഷോയുടെ മാറ്റ് കൂട്ടി.