കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം 'പങ്ക' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിവാഹത്തിനു ശേഷം വീണ്ടും ഒരു കബഡി പ്ലേയറായി തിരിച്ചു വരാനാഗ്രഹിക്കുന്ന യുവതിയുടെ കഥ പറയുന്നതാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
കങ്കണയെ കൂടാതെ ജെസ്സി ഗില്‍, നീന ഗുപ്ത, റിച്ച ചന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശ്വിനി തിവാരിയാണ്. ജനുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കങ്കണയുടെ ഇതിനു മുമ്പ് റിലീസ് ആയ ജഡ്ജ്മെന്റല്‍ ഹേ ക്യാ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.