ബോളിവുഡിലെ പുതിയ താരോദയവും സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകനുമായ ആര്യന്‍ ഖാന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണിപ്പോള്‍. ഇത്തവണ, പാകിസ്ഥാന്‍ നടി സാദിയ ഖാനൊപ്പമുള്ള താരത്തിന്റെ ഒരു ഫോട്ടോയുമായി ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇരുവരും ഡേറ്റിംഗിലാണെന്നാണ് ഏറ്റവും ഒടുവിലത്തെ ചര്‍ച്ചകള്‍.
അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം പ്രചരിച്ച ചിത്രമായിരുന്നു സാദിയാ ഖാനും ആര്യന്‍ ഖാനും ചേര്‍ന്നുള്ള ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രം. ദുബായില്‍ നടന്ന പാര്‍ട്ടിയിലാണ് ഇരുവരും ഒന്നിച്ച് ചിത്രത്തിനായി പോസ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് പിന്നാലെയാണ് ആര്യനും സാദിയയും ഡേറ്റിംഗിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നത്.
സാദിയ ചിത്രം പങ്കുവെച്ചതിന് തൊട്ടുപിന്നാലെ, ആര്യന്‍ ഖാന്‍ ഇപ്പോള്‍ പാകിസ്താന്‍ നടനുമായി ഡേറ്റിംഗിലാണോ എന്നതാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. ഖുദാ ഔര്‍ മൊഹബ്ബത്ത്, ഷായാദ്, മറിയം പെരിയേര, യാരിയാന്‍ തുടങ്ങിയ പാകിസ്താന്‍ ടിവി സീരിയലുകളിലൂടെ പ്രശസ്തയായ നടിയാണ് സാദിയ ഖാന്‍.
ഇതാദ്യമായല്ല ഷാരൂഖ് ഖാന്റെ മകനുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. നേരത്തേ നര്‍ത്തകിയായ നോറ ഫത്തേഹിയുമായി ബന്ധിപ്പിച്ചും ഇത്തരം കഥകള്‍ പ്രചരിച്ചിരുന്നു. ഒരേ വേദിയില്‍ ഇരുവരും പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം ഒരു ആരാധകന്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് താരങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ആര്യന്‍ ഖാന്‍ ഉടന്‍ തന്നെ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ആദ്യ പ്രോജക്റ്റിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയെന്നും ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ആര്യന്‍ ഖാന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു. 'എഴുത്തില്‍ പൊതിഞ്ഞ്... ആക്ഷന്‍ പറയാന്‍ ഇനിയും കാത്തിരിക്കാനാവില്ല'- എന്നായിരുന്നു ആര്യന്റെ പോസ്റ്റ്.