Latest News

ശിവരാത്രി ദിനത്തില്‍ പ്രഭാസ് ചിത്രം 'പ്രൊജക്റ്റ് കെ'യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

Malayalilife
ശിവരാത്രി ദിനത്തില്‍ പ്രഭാസ് ചിത്രം 'പ്രൊജക്റ്റ് കെ'യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം പ്രൊജക്റ്റ് കെ 2024 ജനുവരി 12 ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. ശിവരാത്രി ദിനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളില്‍ ഒന്നാണ് പ്രൊജക്റ്റ് കെ. ഫ്യൂച്ചറസ്റ്റിക് സയന്‍സ് ഫിക്ഷന്‍ ജോണറിലാണ് ചിത്രം ഒരുക്കുന്നത്.

 ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുകോണാണ്. സിനിമ പാന്‍ ഇന്ത്യ തലത്തില്‍ വന്‍ശ്രദ്ധ നേടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെയും പ്രതീക്ഷ.  ചിത്രത്തില്‍ ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. 

പ്രൊജക്റ്റ് കെയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്റെ പിറന്നാള്‍ ദിവസമാണ് പ്രൊജക്റ്റ് കെയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്.  ഒരു മള്‍ട്ടീസ്റ്റാര്‍ ബിഗ് ബജറ്റ് ചിത്രമാണ് പ്രോജക്ട് കെ. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലുമാണ് സിനിമ ചിത്രീകരിക്കുന്നത്.

PRABHAS PROJECT K

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES