സന്തോഷ് ശിവന്‍, സംഗീത് ശിവന്‍ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രം മോസ്‌കോ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ സെലക്ഷന്‍ നേടി. ഫെബ്രുവരി 2ന് തിയറ്റര്‍ റിലീസ് ചെയ്യുന്ന ഈ ചിത്രത്തില്‍ പന്ത്രണ്ടു വയസ്സുള്ള ഒരാണ്‍കുട്ടിയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസ്സുകാരനായ് വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകന്‍ സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ്. സൗബിന്‍ ഷാഹിര്‍, നരേന്‍, ബൈജു സന്തോഷ് എന്നിവര്‍ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. . ട്രൈപോഡ് മോഷന്‍ പിക്‌ചേഴ്‌സിന്റ്റെ ബാനറില്‍ ദീപ്തി പിള്ളൈ ശിവന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഇതിനോടകം പല ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഛായാഗ്രഹണം: മനോജ് പിള്ളൈ, ചിത്രസംയോജനം: ശീകര്‍ പ്രസാദ്
ബി ആര്‍ പ്രസാദും സഞ്ജീവ് ശിവനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സം?ഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെനും, സൗണ്ട് ഡിസൈന്‍ ഓസ്‌ക്കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുമാണ് കൈകാര്യം ചെയ്തത്. യദുകൃഷ്ണന്‍, കൊച്ചുപ്രേമന്‍, അഞ്ജനാ അപ്പുക്കുട്ടന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്.