Latest News

മാസ് ആക്ഷനുമായി വാണി വിശ്വനാഥ് വീണ്ടും; ഷൈന്‍ ടോം ചാക്കോയടക്കം വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം'ടീസര്‍ പുറത്ത്

Malayalilife
മാസ് ആക്ഷനുമായി വാണി വിശ്വനാഥ് വീണ്ടും; ഷൈന്‍ ടോം ചാക്കോയടക്കം വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം'ടീസര്‍ പുറത്ത്

എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ 'ഒരു അന്വേഷണത്തിന്റെ തുടക്കം'' നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ താരസമ്പന്നമായ ചിത്രമാണ്. എഴുപതോളം വരുന്ന വന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്.

കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നീ ലൊക്കേഷനുകളിലായാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് നിഷാദ് ചിത്രത്തിന്റെ കഥ രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ്പിയായും ഇടുക്കി എസ്പിയായും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍.

ഡിഐജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയില്‍ നിന്ന് രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവര്‍ത്തകനുമായ ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസുമാണ് ചിത്രത്തിന് ആധാരം.

ഷൈന്‍ ടോം ചാക്കോയാണ് ജീവന്‍ തോമസിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്‌സാണ്ടര്‍, ഷഹീന്‍ സിദ്ദിഖ്, ബിജു സോപാനം, ദുര്‍ഗാ കൃഷ്ണ, ഗൗരി പാര്‍വ്വതി, അനീഷ് കാവില്‍ എന്നിവരാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. സമുദ്രക്കനി, വാണി വിശ്വനാഥ്, സായ് കുമാര്‍, മുകേഷ്, വിജയ് ബാബു, സുധീര്‍ കരമന, അശോകന്‍ കലാഭവന്‍ ഷാജോണ്‍, അനുമോള്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ജോണി ആന്റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, സുന്ദര്‍ പാണ്ഡ്യന്‍, പി. ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പില്‍ അശോകന്‍, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി, അനു നായര്‍, സിനി ഏബ്രഹാം, ദില്‍ഷാ പ്രസാദ്, മഞ്ജു സുഭാഷ് , ജയകൃഷ്ണന്‍, ജയകുമാര്‍, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം: വിവേക് മേനോന്‍. ചിത്രസംയോജനം: ജോണ്‍കുട്ടി. സംഗീതം: എം ജയചന്ദ്രന്‍. പശ്ചാത്തല സം?ഗീതം: മാര്‍ക്ക് ഡി മൂസ്. ഗാനരചന: പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി. ?ഓഡിയോഗ്രാഫി: എം ആര്‍ രാജാകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍: ബിനോയ് ബെന്നി. കലാസംവിധാനം: ഗിരീഷ് മേനോന്‍. വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണകുമാര്‍. അസോസിയേറ്റ് ഡയറക്ടര്‍: രമേശ് അമാനത്ത്. വിഎഫ്എക്‌സ്: പിക്ടോറിയല്‍. സ്റ്റില്‍സ്: ഫിറോസ് കെ ജയേഷ്. ത്രില്‍സ്: ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍. കൊറിയോഗ്രാഫര്‍: ബ്രിന്ദ മാസ്റ്റര്‍. ഡിസൈന്‍: യെല്ലോ യൂത്ത്. പിആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: തിങ്ക് സിനിമ. പിആര്‍ഒ: വാഴൂര്‍ ജോസ്, എഎസ് ദിനേശ്.

Oru Anweshanathinte Thudakkam Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES