ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'ഓ മൈ ഡാര്‍ലിംഗ്'ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ടീസര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കിടിലന്‍ ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കൊറിയന്‍ ആരാധികയായ പെണ്‍കുട്ടിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ പറയുന്ന ഒരു ന്യൂജനറേഷന്‍ ചിത്രമാണിത്. അനുഗ്രഹീതന്‍ ആന്റണി', 'ജോ ആന്റ് ജോ'എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധയനായ മെല്‍വി ജി ബാബുവാണ് നായകന്‍. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ.
മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമ പ്രസാദ്, ഡെയ്ന്‍ ഡേവിസ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.