മാരന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നിറങ്ങള്‍ മൂണ്‍ട്രു ട്രെയിലര്‍' പുറത്തിറങ്ങി. ശരത് കുമാറിനൊപ്പം അഥര്‍വ മുരളി, റഹ്‌മാന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് വളരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയുടെ പേര് സൂചിപ്പിക്കും പോലെ മനുഷ്യന്റെ വ്യത്യസ്തത ഭാവങ്ങളാണ് സിനിമ പറയുന്നത്. മനുഷ്യനെ നമുക്ക് കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിങ്ങനെ മൂന്ന് ഷേഡുകളായി തിരിക്കാം. നിരവധി രസകരമായ ഘടകങ്ങളാല്‍ നിറഞ്ഞതാണ് സിനിമ, എന്നാല്‍ അവ ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് കാര്‍ത്തിക് നരേന്‍ ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ജേക്ക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ടിജോ ടോമി ആണ് ഛായാഗ്രാഹകന്‍. അയ്ങ്കാരന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കെ കരുണാമൂര്‍ത്തിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.