Latest News

താരരാജാക്കന്മാരെ പുഞ്ചിരിയോടെ അനുകരിച്ച് പേളിയുടെ മകള്‍; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിക്കുന്ന നിലയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകരും

Malayalilife
താരരാജാക്കന്മാരെ പുഞ്ചിരിയോടെ അനുകരിച്ച് പേളിയുടെ മകള്‍; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും അനുകരിക്കുന്ന നിലയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകരും

സോഷ്യല്‍ മീഡിയയിലെ താരമാണ് പേളിയുടെയും ശ്രീനിഷിന്റെയും മകള്‍ നില. പേളി പങ്കുവെക്കുന്ന മകളുടെ ചിത്രങ്ങളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരെ അനുകരിക്കുന്ന നിലയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

'ഞങ്ങളുടെ രാവിലത്തെ എന്റെര്‍റ്റൈന്മെന്റ്‌സ്' എന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചത്.പേളി നിലയോട് ഓരോരുത്തരുടെ പേരു പറയുമ്പോള്‍ അതിനനുസരിച്ചുള്ള ആക്ഷനുകള്‍ കാണിച്ചാണ് നില ഓരോരുത്തരെയും അനുകരിക്കുന്നത്. മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ തലചരിക്കുകയും മമ്മൂട്ടി എന്ന് പറയുമ്പോള്‍ കൈപ്പത്തി വിടര്‍ത്തി മുന്നോട്ട് കാണിക്കുകയും സുരേഷ് ഗോപി എന്ന് പറയുമ്പോള്‍ ചൂണ്ടുവിരല്‍ നേരെ മുന്നിലേക്ക് നീട്ടുന്നതും കാണാം. സുരേഷ് ഗോപിയുടെ ഷിറ്റ് എന്ന ആക്ഷന്‍ ശരിയാക്കാന്‍ പേളി പറഞ്ഞുകൊടുക്കുമ്പോള്‍ നില ഒരു ക്യൂട്ട് ചിരി നല്‍കുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞ ദിവസങ്ങളില്‍ മാലിദ്വീപിലെ അവധി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പേളിയും ശ്രീനിഷും പങ്കുവച്ചിരുന്നുബിഗ് ബോസ് മലയാളത്തിന്റെ ആദ്യസീസണിലെ മത്സരാര്‍ത്ഥികളായി എത്തിയ പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസില്‍ വച്ച് പ്രണയത്തിലാവുകയായിരുന്നു. ഇരു വീട്ടുകാരുടെയും പൂര്‍ണസമ്മതതോടെ 2019 മേയ് മാസത്തിലാണ് വിവാഹിതരായത്. മേയ് അഞ്ചിന് ക്രിസ്റ്റ്യന്‍ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് നില പിറന്നത്. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ നിലയും സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് ഇന്ന്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

Read more topics: # പേളി ,# നില
Nila pearlish vedio virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES