Latest News

ലോസാഞ്ചല്‍സില്‍ സ്വപ്‌ന ഭവനം സ്വന്തമാക്കി പ്രിയങ്കയും നിക്കും; 144 കോടിയുടെ ആഡംബര ഭവനത്തില്‍ ഉള്ളത് മുറികളെക്കാള്‍ കൂടുതല്‍ ബാത്‌റൂമുകള്‍; താരദമ്പതികളുടെ സ്വപ്‌ന വീടിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
ലോസാഞ്ചല്‍സില്‍ സ്വപ്‌ന ഭവനം സ്വന്തമാക്കി പ്രിയങ്കയും നിക്കും; 144 കോടിയുടെ ആഡംബര ഭവനത്തില്‍ ഉള്ളത് മുറികളെക്കാള്‍ കൂടുതല്‍ ബാത്‌റൂമുകള്‍; താരദമ്പതികളുടെ സ്വപ്‌ന വീടിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കെറി ഹോളിവുഡിന്റെ മരുമകളായി മാറിയ നടി പ്രിയങ്കാ ചോപ്രയുടെയും നിക് ജോനാസിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയ വഴി പങ്ക് വക്കുന്ന താരങ്ങള്‍ സ്വപ്‌ന സാഫല്യത്തിന്റെ വിശേഷങ്ങളാണ് പുതിയതായി പങ്ക് വച്ചത്.

ലൊസാഞ്ചല്‍സില്‍ ആഗ്രഹിച്ചതുപോലെ തങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ഏറെ നാളായി പുതിയ വീടിനായുളള തിരച്ചിലിലായിരുന്നു ഇരുവരും. ഒടുവില്‍ ലൊസാഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെന്‍സിനോയില്‍ ആണ് വിട് സ്വന്തമാക്കിയത്. നേരത്തെ തന്നെ അടുത്തതായി നിക്കിനൊപ്പം ലോസ് ഏഞ്ചല്‍സില്‍ ഒരു വീട് അതാണ് തന്റെ ലക്ഷ്യമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.ലോസ് ഏഞ്ചല്‍സിനെ കടലും കാലാവസ്ഥയും തന്നെ മുംബൈയെ ഓര്‍മ്മിപ്പിക്കുമെന്നും പ്രിയങ്ക പറഞ്ഞു. നിലവില്‍ മുംബൈയിലും ന്യൂയോര്‍ക്കിലും നടിക്ക് വീടുണ്ട്.

പ്രിയങ്ക-നിക് ദമ്പതികളുടെ വീട്ടില്‍ 7 ബെഡ്‌റൂമുകളും 11 ബാത്‌റൂമുകളും ഉളളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍കേസും, വലിയ ഡൈനിങ് റൂമും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്ഡോര്‍ പൂളില്‍ നിന്ന് പര്‍വതങ്ങളുടെ കാഴ്ചയുള്ള ഡൈനിങ് ഏരിയകളും പ്രിയങ്കയുടെ പുതിയ വീട്ടിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജോ-സോഫിയ ദമ്പതികളുടെ വീട്ടില്‍ 10 ബെഡ്‌റൂമുകളും 14 ബാത്‌റൂമുകളുമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ നിക് തന്റെ വീട് 6.9 മില്യന്‍ ഡോളറിന് വിറ്റതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രിയങ്കയ്‌ക്കൊപ്പം വലിയൊരു വീട്ടില്‍ മാറി താമസിക്കുന്നതിനുവേണ്ടിയാണ് നിക് വീട് വിറ്റതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പുതിയതായി വാങ്ങിയ വീടിന് 20,000 സ്‌ക്വയര്‍ ഫീറ്റാണ് ഉള്ളത്.വീട് 20 മില്യന്‍ ഡോളര്‍ (144 കോടി) നല്‍കിയാണ് ഇരുവരും വാങ്ങിയതായാണ് സൂചന. 

പുതിയ വീട് സഹോദരന്‍ ജോനാസിന്റെ വീടിന് മൂന്ന് മൈല്‍ ദൂരത്തിലാണ്.   15,000 സ്‌ക്വയര്‍ ഫീറ്റുളള വീടിന് 14.1 മില്യന്‍ ഡോളറാണ് ജോ ജൊനാസ് നല്‍കിയത്. ടെന്‍സിനോയില്‍ ഇതുവരെയുളള റിയല്‍ എസ്റ്റേറ്റ് കണക്കുകളെ തകര്‍ത്തിരിക്കുകയാണ് ജൊനാസ് സഹോദരന്മാരെന്നാണ് റിപ്പോര്‍ട്ടിലുളളത്.

Nick Jonas Priyanka Chopra Brand New home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES