പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയ്ക്കുവേണ്ടി തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ് എഴുതി ആലപിച്ച ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്സ് ഡേ' എന്ന സിനിമയുടെ ഒരു പ്രധാന ആകര്‍ഷണമായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.നെഞ്ചോട് വിനാ എന്ന തമിഴ് ഗാനം പുറത്ത് വന്നതോടെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
പാട്ടിന്റെ ലിറിക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ധനുഷിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. ധനുഷിനൊപ്പം 4 മ്യൂസിക്സിലെ ബിബി മാത്യുവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്‍മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളില്‍ എത്തുന്നു. കോമഡിയും ആക്ഷനും റൊമാന്‍സും ചേര്‍ന്ന കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഓണത്തിന് തീയേറ്ററുകളില്‍.മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.