Latest News

അജയ് ഭൂപതിയുടെ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം 'ചൊവ്വാഴ്ച'; പുതിയ ഗാനം പുറത്തിറങ്ങി; തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് 

Malayalilife
 അജയ് ഭൂപതിയുടെ പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം 'ചൊവ്വാഴ്ച'; പുതിയ ഗാനം പുറത്തിറങ്ങി; തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ റിലീസ് 

തെലുങ്ക് ചിത്രം 'ആര്‍.എക്സ് 100'ന്റെ സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം 'ചൊവ്വാഴ്ച്ച' (മംഗളവാരം)യുടെ രണ്ടാമത്തെ ഗാനം റിലീസായി. മെറിന്‍ ഗ്രിഗറി ആലപിച്ച 'നീയേയുള്ളു എന്നുമെന്‍' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് കാന്താര' ഫെയിം അജനീഷ് ലോക്നാഥാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മുദ്ര മീഡിയ വര്‍ക്ക്സ്, എ ക്രിയേറ്റീവ് വര്‍ക്ക്‌സ് എന്നീ ബാനറുകളില്‍ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വര്‍മ്മ എം, അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിര്‍മ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഒരുക്കുന്നത്. 

പായല്‍ രജ്പുട്ട് ആണ് ചിത്രത്തിലെ നായിക.കണ്ണിലെ ഭയം' എന്ന് ടാഗ് ലൈനില്‍ എത്തിയ ടീസറില്‍ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങളാല്‍ അനാവരണം ചെയ്തിട്ടുണ്ട്. അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുന്‍പ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ന്റെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ചിത്രം നവംബര്‍ 17ന് തീയേറ്ററുകളിലെത്തും.

വില്ലേജ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലുള്ള ഈ സിനിമയില്‍ പായല്‍ രാജ്പുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹകന്‍: ദാശരധി ശിവേന്ദ്ര, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഘു കുല്‍ക്കര്‍ണി, കലാസംവിധാനം: മോഹന്‍ തല്ലൂരി, സൗണ്ട് ഡിസൈനര്‍ & ഓഡിയോഗ്രഫി: രാജ കൃഷ്ണന്‍ (ദേശീയ അവാര്‍ഡ് സ്വീകര്‍ത്താവ്), എഡിറ്റര്‍: മാധവ് കുമാര്‍ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീന്‍ സയ്യിദ്, കല്യാണ്‍ രാഘവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സായികുമാര്‍ യാദവില്ലി, ഫൈറ്റ് മാസ്റ്റര്‍: റിയല്‍ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫര്‍: ഭാനു, കോസ്റ്റ്യൂം ഡിസൈനര്‍: മുദാസര്‍ മുഹമ്മദ്, പിആര്‍ഒ: പി.ശിവപ്രസാദ്, പുലകം ചിന്നരായ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്:  ട്രെന്‍ഡി ടോളി (തനയ് സൂര്യ),ടോക്ക് സ്‌കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # ചൊവ്വാഴ്ച്ച
Neeyeyulloo Ennumen Lyrical Chovvazhcha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES