Latest News

അമ്മയ്ക്ക് ഒപ്പം ഓണമാഘോഷിക്കാൻ കാമുകനൊപ്പം എത്തി നയൻതാര; ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
അമ്മയ്ക്ക് ഒപ്പം ഓണമാഘോഷിക്കാൻ കാമുകനൊപ്പം എത്തി നയൻതാര; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ ലേഡി സൂപ്പർതാരമായ നയൻതാര മലയാളികളുടെയും പ്രിയ താരമാണ്. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് ചുവട് വച്ചത്. തുടർന്ന് അന്യഭാഷാ ചിത്രങ്ങളിൽ സജീവമായ താരത്തെ തേടി നിരവധി വിവാദങ്ങളും ഉയർന്നിരുന്നു.  നടിയെ  വിവിദകോളങ്ങളിൽ  നടനും നർത്തകനും സംവിധായനുമായ പ്രഭുദേവയുമായുള്ള പ്രണയവും തകർച്ചയും പിന്നീട് ലിറ്റിൽ സൂപ്പർസ്റ്റാർ ചിമ്പുവുമായുള്ള പ്രണയവും ബ്രേക്കപ്പും എല്ലാം സ്ഥിരസാന്നിധ്യമാക്കി.

 പ്രണയബന്ധങ്ങൾ എല്ലാം തന്നെ പരിചയപെട്ട  നയൻതാരയ്ക്ക് ഇപ്പോൾ പുതിയ ഒരു പ്രണയ നായകൻ തന്നെ  ഉണ്ട്. നടിയുടെ  പുതിയ കാമുകൻ പ്രശസ്ത യുവ സംവിധായകൻ വിഘ്‌നേഷ് ശിവൻ ആണ്. നാളുകൾ ഏറെ ആയി  ഉടൻ വിവാഹിതരാവുമെന്ന്കേൾക്കുന്നുണ്ടെങ്കുലും ഇരുവരും ലിവിങ്ങ് ടുഗെദറിലാണന്നാണ് കോടമ്പാക്കം റിപ്പോർട്ടുകൾ.

അതേ സമയം  ഇത്തവണ ഓണം നയൻതാരക്കും  കാമുകൻ വിഘ്‌നേശ് ശിവനും ആഘോഷിച്ചത് കൊച്ചിയിൽ നയൻതാരയുടെ വീട്ടുകാർക്കൊപ്പം ചേർന്നാണ്.  ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ  ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.  ചെന്നൈയിൽ നിന്നു കേരളത്തിലേക്ക് പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിൽ എത്തുകയായിരുന്നു.

വിഘ്‌നേശ് സാമൂഹ്യ മാധ്യമങ്ങളിൽ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ  പങ്കുവച്ചിട്ടുണ്ട്. സന്തോഷമായി ഇരിക്കാൻ നമുക്ക് കാരണങ്ങൾ കണ്ടെത്താം, അതിനോടൊപ്പം പ്രതീക്ഷ ചേർത്ത് മെച്ചപ്പെടുത്താം. ഈ മഹാമാരിയുടെ കാലത്ത് എല്ലാവരുടെ മുഖത്തും പുഞ്ചിരിയെത്തിക്കാൻ ആതാണ് ഒരേ ഒരു വഴി, എല്ലാവർക്കും ഓണാശംസ നേരുന്നുകൊണ്ട് വിഘ്‌നേശ് എന്നുമായിരുന്നു  താരം കുറിച്ചിരുന്നത്.

 ഏറെ നാളായി ചെന്നൈയിലായിരുന്നു കോവിഡും ലോക്ക്ഡൗണും ആയതോടെ നയൻതാരയും വിഘ്‌നേശും. യാത്ര വീണ്ടും ആരംഭിക്കുന്നത് എട്ട് മാസത്തിന് ശേഷമാണ്  വിഘ്‌നേശ് പറയുന്നു.  വിഘ്‌നേശ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത് നാളുകൾക്ക് ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ്.

Nayanthara new onam celebration with amma

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES