നടി നയന്‍താരയും ഭര്‍ത്താവ് വിഗ്‌നേഷ് ശിവനും ഒരു പുതിയ ബിസിനസ് സംരംഭത്തിന്റെ അമരക്കാരാണ്. നയന്‍താരയുടെ 'നയന്‍ സ്‌കിന്‍' എന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പുറത്തിറങ്ങിയത്. ഇപ്പോളിതാ നയന്‍ സ്‌കിന്‍ എന്ന സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ മുഴുവന്‍ വാങ്ങിക്കൂട്ടിയിരിക്കുകയാണ് സാമന്ത.
സാമന്തയ്ക്ക് നന്ദി പറഞ്ഞ് നയന്‍താര പങ്കുവച്ച ഇന്‍സ്റ്റ സ്റ്റോറി ശ്രദ്ധ നേടുകയാണ്. എന്നാല്‍ ഉത്പ്പനങ്ങള്‍ പുറ്ത്ത് വന്നതോടെ 100 മില്ലി പോലും തികച്ചില്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നാണ് ആരോപണവും ഉയരുന്നുണ്ട്.
മയോസിറ്റീസ് വിദഗ്ധ ചികിത്സയ്ക്കായി സമാന്ത സിനിമയില്‍ നിന്നും അല്‍പ്പം നീണ്ട ഇടവേള എടുത്തിരിക്കുകയാണ്.ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് നയന്‍താരയുടെ നയന്‍സ്‌കിന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. അതിനു മുന്നോടിയായി നല്ല രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യവും നല്‍കി