Latest News

നയന്‍സ് വിവാഹത്തിന് അണിഞ്ഞത് ലോകത്തിലെ ഏറ്റവും വില കൂടിയ മരതകം; മൂന്നരകോടിയോളം വില വരുന്ന ആഭരണങ്ങള്‍ സാംബിയന്‍ എമറാള്‍ഡ് കൊണ്ടുള്ളത്; നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവ; താരവിവാഹത്തിലെ ആഭരണ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
നയന്‍സ് വിവാഹത്തിന് അണിഞ്ഞത് ലോകത്തിലെ ഏറ്റവും വില കൂടിയ മരതകം; മൂന്നരകോടിയോളം വില വരുന്ന ആഭരണങ്ങള്‍ സാംബിയന്‍ എമറാള്‍ഡ് കൊണ്ടുള്ളത്; നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവ; താരവിവാഹത്തിലെ ആഭരണ വിശേഷങ്ങള്‍ ഇങ്ങനെ

ചുവപ്പ് സാരിയില്‍ നവവധുവായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന നയന്‍താരയുടെ ചിത്രം ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവരുന്നത് തന്നെയായിരുന്നു. രാജകുമാരിയെ പോലെ മനോഹരിയായി വിവാഹ വേദിയിലെക്കെത്തുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണമായി മാറിയത് നടി ധരിച്ച ആഭരണങ്ങള്‍ തന്നെയായിരുന്നു. പരമ്പരാഗത ശൈലിയും മോഡേണ്‍ എലമന്റുകളും ഒരുപോലെ സമന്വയിപ്പിച്ച വിവാഹ വസ്ത്രവും ആഭരണങ്ങളുമാണ് നടി ധരിച്ചിരുന്നത്. ഇപ്പോളിതാ നടിയുടെ ആഭരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുകയാണ്.

മൂന്നര കോടിയോളം രൂപ വിലവരുന്ന നയന്‍താരയുടെ വിവാഹ ആഭരണങ്ങളെല്ലാം മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണെന്നാണ് റിപ്പോര്‍ട്ട്.എമറാള്‍ഡും ഡയമണ്ടും ജ്വലിച്ചുനില്‍ക്കുന്ന യൂണീക് ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണ്.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിലെ സാംബിയയില്‍ നിന്നുമാണ്. നയന്‍താര ധരിച്ച വലിയ ചോക്കര്‍ സാംബിയന്‍ എമറാള്‍ഡ് കൊണ്ടുള്ളതാണ്. 70കളിലും 80കളിലുമാണ് ഇവിടെ നിന്നും മരതകം കണ്ടെത്തി തുടങ്ങിയത്, അന്ന് മുതല്‍ രത്‌നവ്യാപാരലോകത്തെ തിളക്കമുള്ള ഒരേടായി സാംബിയന്‍ എമറാള്‍ഡുകള്‍ മാറി.നയന്‍താര ധരിച്ച പോള്‍ക മാലയിലും എമറാള്‍ഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്.

നയന്‍താര അണിഞ്ഞ മള്‍ട്ടി ലെയര്‍ നെക്ലേസും പേള്‍, എമറാള്‍ഡ്, വജ്രം എന്നിവയുടെ കോമ്പിനേഷനിലുള്ളതാണ്. ഏഴു ലെയറുകളുള്ള ഈ മാലയ്ക്ക് സത്ലാദ ഹാര്‍ എന്നാണ് പേര്. ഹൈദരാബാദി ട്രെഡീഷണല്‍ ആഭരണമാണിത്. ഹൈദരാബാദിലെ നിസാമുമാരുടെയും നവാബിയുടെയും പാരമ്പര്യത്തില്‍ നിന്നുള്ള ഈ മാല ഇന്നും ക്ലാസിക് ഭംഗിയോടെ ആഭരണപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ്. ജ്വല്ലറി ബ്രാന്‍ഡായ ഗോയെങ്ക ഇന്ത്യയില്‍ നിന്നുമാണ് ഈ ആഭരണങ്ങളെല്ലാം പര്‍ച്ചെയ്‌സ് ചെയ്തിരിക്കുന്നത്.

വിവാഹത്തിനു ധരിച്ച എല്ലാ ആഭരണങ്ങളും വിഘ്‌നേഷ് ശിവന്‍ വാങ്ങി നല്‍കിയതാണെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്നര കോടിയോളം രൂപയാണ് ഈ ആഭരണങ്ങളുടെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ചുവപ്പ് ഹാന്റ് ക്രാഫ്റ്റഡ് സാരിയായിരുന്നു വേഷം. ഹൊയ്‌സള ക്ഷേത്രത്തിലെ കൊത്തുപണികളില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടുള്ള എംബ്രോയ്ഡറിയാണ് സാരിയില്‍ ചെയ്തത്. നയന്‍താരയുടെ പാരമ്പര്യത്തോടുള്ള സ്‌നേഹത്തിന് ആദരം എന്ന നിലയിലാണ് ഈ ഡിസൈന്‍. ദമ്പതികളുടെ പേര് സാരിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്..റൗണ്ട് നെക്, ഫുള്‍ സ്ലീവ് ബ്ലൗസ് പെയര്‍ ചെയ്തു. സ്ലീവില്‍ ലക്ഷ്മി ദേവിയെ പ്രതിനിധീകരിക്കുന്ന മോട്ടിഫ്‌സ് നല്‍കുന്നതായിരുന്നു.
 

Nayanthara Wedding Jewellery Details

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES