തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും ഇന്ന് വിവാഹിതരാവും. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. കനത്ത സുരക്ഷയിലാണ് വിവാഹ വേദിയും പരിസരവും. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കിയാലേ വിവാഹ ഹാളിലേക്ക് കടക്കാനാവൂയെന്നാണ് വിവരം.
അതിനാല്‍ തന്നെ വിവാഹത്തിന്റെ പുറത്തുവരുന്ന വിവരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തിലാണ്. വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രം ക്ഷണം ലഭിച്ചിട്ടുള്ള ചടങ്ങില്‍ ക്ഷണക്കത്തിനൊപ്പം പ്രത്യേക കോഡ് നമ്പര്‍ നല്‍കി വേണം വിവാഹ ഹാളില്‍ പ്രവേശിക്കാന്‍.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരോട് പരമ്പരാഗത ശൈലിയിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ലിക്‌സിനാണ് വിവാഹ ചടങ്ങുകള്‍ ചിത്രീകരിക്കാനുള്ള അവകാശം നല്‍കിയിരിക്കുന്നത്. സംവിധായകന്‍ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ടീം ആയിരിക്കും വിവാഹം ചിത്രീകരിക്കുന്നത്. ഡോക്യുമെന്ററി മാതൃകയില്‍ ഷൂട്ട് ചെയ്ത ശേഷമാകും പിന്നീട് ഒടിടിയിലൂടെ സ്ട്രീം ചെയ്യുക. രണ്ടു കോടിയിലേറെ രൂപയാണ് നെറ്റ്ഫ്‌ലിക്‌സ് ഇതിനു വേണ്ടി ചെലവഴിക്കുന്നതെന്നാണ് വിവരം.മഹാബലിപുരത്തുള്ള ഷെറാട്ടന്‍ ഫോര്‍പോയിന്റ്‌സ് റിസോര്‍ട്ടിലാണ് ചടങ്ങ്. ഒരാഴ്ചയോളം റിസോര്‍ട്ട് പൂര്‍ണമായും വിവാഹാവശ്യത്തിനായി വാടകയ്ക്ക് എടുത്തിരിക്കുകയാണ്.വെളുപ്പിന് നാലു മണിക്കും ഏഴു മണിക്കും ഇടയിലാകും വിവാഹം നടക്കുക
തമിഴ്‌നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ട്. നയതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകന്‍ ഷാരൂഖ് ഖാന്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.