Latest News

എനിക്ക് മാനസികമായി പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്;തുറന്നു പറഞ്ഞിട്ടും ഹേമ കമ്മീഷന്‍ അന്വേഷിച്ചിട്ടില്ല: നവജിത്ത് നാരായണ്‍

Malayalilife
എനിക്ക് മാനസികമായി പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്;തുറന്നു പറഞ്ഞിട്ടും ഹേമ കമ്മീഷന്‍ അന്വേഷിച്ചിട്ടില്ല: നവജിത്ത് നാരായണ്‍

ലയാള സിനിമ ആസ്വാദകർക്ക് ഏറെ സുപരിചിതയനായ താരമാണ് നടൻ നവജിത്ത് നാരായണൻ. എന്നാൽ താരത്തിന്റെ പോസ്റ്റ് അടുത്തിടെ ചർച്ചയായിരുന്നു. കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെ കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. ആമി എന്ന ചിത്രത്തില്‍ ചങ്ങമ്പുഴയായി വേഷമിട്ട് സിനിമയില്‍ എത്തിയ താരമാണ് നവജിത്ത്. രണ്ട് വര്‍ഷം മുമ്പ് നവജിത്ത് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ  വേഷത്തിനായി സമീപിച്ചപ്പോള്‍ സംവിധായകന്‍ തുടയില്‍ കൈ വെച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചെന്നും അയാളുടെ ചെവിക്കല്ലിന് പൊട്ടിക്കുകയാണ് താന്‍ ചെയ്തതെന്നുമാണ് തുറന്നു പറഞ്ഞത്.

നവജിത്ത് നാരായണിന്റെ കുറിപ്പ്:

കൃത്യമായി പറഞ്ഞാല്‍ 2 വര്‍ഷം മുമ്പ് ഞാന്‍ ഒരു കാര്യം തുറന്നു പറഞ്ഞായിരുന്നു സിനിമയില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പലപ്രശ്‌നങ്ങളും അനുഭവിക്കുന്നുണ്ട് എന്ന്. അന്നെനിക്ക് കുറേ പേരുടെ സ്‌പോര്‍ട്ട് കിട്ടിയെങ്കിലും അതിലേറെ പഴിചാരലുകളും കിട്ടിയിരുന്നു.

എനിക്ക് മാനസികമായി പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട് അങ്ങനെ തുറന്നു പറഞ്ഞതിന്. പല സോഷ്യല്‍ മീഡിയ ചാനലുകളില്‍ സപ്പോര്‍ട്ടും ചെയ്തിട്ടുണ്ട്. എനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. കളിയാക്കലുകള്‍ അനുഭവിച്ചിട്ടുണ്ട്…… ഇപ്പോള്‍ ഞാന്‍ പറയാന്‍ വന്നത് അതൊന്നുമല്ല. സര്‍ക്കാര്‍ ഒരു കോടിയില്‍ ഏറെ ചിലവുമുടക്കി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി എന്ന് പറയണു.

ഇത്തരം കാര്യങ്ങള്‍ വളരെ ഓപ്പണ്‍ ആയി തുറന്നു പറഞ്ഞിട്ടും എന്നെ ഒന്ന് വിളിക്കാനോ അത്തരം കാര്യങ്ങള്‍ അറിയണോ കമ്മീഷന്റെ ഭാഗത്തുന്നു ഉണ്ടായിട്ടില്ല. പിന്നെ എന്തു റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത് അതും വെറും പ്രഹസനമായിരുന്നോ.

പ്രശ്‌നങ്ങള്‍ കൃത്യമായി പഠിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കി എന്നൊക്കെ കേള്‍ക്കുന്നു. നിലവില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പോലും അന്വഷിക്കാതെയാണോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്….. ഇപ്പഴും ആ തുറന്നു പറച്ചിലിന്റെ പ്രശ്‌നങ്ങള്‍ എന്നില്‍ നിന്നും വിട്ടുമാറീട്ടില്ല… പ്രിയപ്പെട്ട അധികാരികള്‍ കാണുമെന്ന പ്രതീക്ഷയുണ്ട്.

Navajith narayanan words about hema commission

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES