ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നടി നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന പാരമ്പരയിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യൻ സിനിമകളിലും താരം ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് നമിത.
പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത മലയാള സിനിമയിൽ നായികയായി തുടക്കം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കാൻ നടിക്ക് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പുതിയ ഒരു സന്തോഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് നമിത. താരം പുതിയ വിശേഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത് കുഞ്ഞ് സന്തോഷമെന്ന് കുറിച്ചു കൊണ്ടായിരുന്നു. ഒത്തിരി സ്നേഹവും സ്വപ്നവും സാമാധനവും ഓർമകളുമൊക്കെ നിറഞ്ഞ ഒരു കുഞ്ഞ് സന്തോഷം. കുറച്ച് തട്ടിപ്പും കുറെ സ്നേഹവും! ഞങ്ങൾ പുതിയ വീട്ടിലേയ്ക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഒപ്പം ഓർക്കണം.... എന്നുമാണ് നമിത കുറിച്ചിരിക്കുന്നത്. ഒപ്പം പുതിയ വീടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വീട്ടിലെ അടുക്കളയിൽ നിന്നുള്ള ചിത്രവും സ്വീകരണ മുറിയിൽ നിന്നുളള ചിത്രങ്ങളുമാണ് നമിത പങ്കുവെച്ചിരിക്കുന്നത്
അതേസമയം നമിതക്കും കുടുംബത്തിനും എല്ലാവിധ ആശംസകളുമയി ആരാധകരും എത്തിയിട്ടുണ്ട്. വീട് ഗംഭീരമായിട്ടുണ്ടെന്നാണ് നമിതയുടെ പോസ്റ്റിന് ചുവടെ ആരാധകർ കുറിച്ചിരിക്കുന്നത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് നമിത പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണ് സിനിമയിൽ ആദ്യമായി ചെയ്തത്.ദിലീപ്, കുഞ്ചാക്കോ ബോബൻ ഫഹദ്, പൃഥ്വിരാജ് തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായും നമിത അഭിനയിച്ചിട്ടുണ്ട്.