തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു നാഗചൈതന്യ-സാമന്ത വിവാഹ മോചനം. വര്‍ഷങ്ങളായുള്ള സൗഹൃദം പിന്നീട് വിവാഹത്തിലേയ്ക്ക് എത്തിയെങ്കിലും നാല് വര്‍ഷത്തോളം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. പിന്നീട് പരസ്പരമുള്ള ധാരണ പ്രകാരം ഇരുവരും പിരിയുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത്. ഇടയ്ക്ക് ഇവര്‍ ഒന്നിക്കുന്നുവെന്ന ചര്‍ച്ചകളും സജീവമായിരുന്നു. ഇപ്പോളിതാ വീണ്ടും അത്തരമൊരു ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഹാഷ്' എന്ന വളര്‍ത്തുനായക്കൊപ്പം സമയം ചിലവിടുന്ന ചിത്രമാണ് നടന്‍ പങ്കിട്ടത്്. നാഗചൈതന്യയും സാമന്തയും ഓമനിച്ചു വളര്‍ത്തി തുടങ്ങിയ വളര്‍ത്തുനായാണ് ഹാഷ്. പിരിഞ്ഞതില്‍ പിന്നെ സമാന്തയുടെ കൂടെയാണ് ഹാഷ്. ഏറ്റവും പുതിയ പോസ്റ്റില്‍ ഹാഷ് ഉള്ളത് നാഗ ചൈതന്യക്കൊപ്പമാണ്. ഇതുകൊണ്ടാണ് അവര്‍ ഒന്നിച്ചു എന്ന തരത്തില്‍ വീണ്ടും ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ഒരുപക്ഷെ സമാന്ത വിദേശത്തേക്ക് പോയ വേളയില്‍ ഹാഷിനെ ചൈതന്യയുടെ പക്കല്‍ ഏല്‍പ്പിച്ചു പോയതാകും. കാറിനുള്ളില്‍ നാഗ ചൈതന്യയുടെ മടിയില്‍ ഇരുന്ന് സൂര്യാസ്തമയം ആസ്വദിക്കുന്ന ഹാഷ് ആണ് ചിത്രത്തില്‍. എന്തായാലും ഹാഷ് ഇപ്പോള്‍ നാഗ ചൈതന്യക്കൊപ്പമാണ.
2021-ല്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സമാന്തയും നാഗ ചൈതന്യയും സംയുക്ത പ്രസ്താവന പങ്കിട്ടു. കഴിഞ്ഞ വര്‍ഷം വിവാഹമോചനം ഉണ്ടായി.ഇപ്പോള്‍ ഒരു വര്‍ഷമായി അവര്‍ നിയമപരമായി പിരിഞ്ഞുകഴിഞ്ഞു. തങ്ങളുടെ വേര്‍പിരിയലിന് പിന്നിലെ കാരണം ഇരുവരും പുറത്തുവിട്ടിട്ടില്ല.