Latest News

'സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ടഴിക്കാന്‍  ആവശ്യപ്പെട്ടു; അടിവസ്ത്രം ധരിച്ചു സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ നില്‍ക്കുകയെന്നത് അപമാനകരമാണ്; ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നേരിട്ട അനുഭവം പങ്ക് വച്ച് യുവഗായിക കൃഷാനി; ജാക്കറ്റ് മാത്രമാണ് അഴിച്ച്മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് സിഐഎസ്എഫും

Malayalilife
 'സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ടഴിക്കാന്‍  ആവശ്യപ്പെട്ടു; അടിവസ്ത്രം ധരിച്ചു  സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ നില്‍ക്കുകയെന്നത്  അപമാനകരമാണ്; ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നേരിട്ട അനുഭവം പങ്ക് വച്ച് യുവഗായിക കൃഷാനി; ജാക്കറ്റ് മാത്രമാണ് അഴിച്ച്മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് സിഐഎസ്എഫും

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ട തിക്താനുഭവം പങ്കിട്ട് യുവഗായിക. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ അരങ്ങേറിയ സംഭവം വിദ്യാര്‍ഥിനിയും സംഗീതജ്ഞയുമായ കൃഷാനി ഗാദ്വി പങ്കുവച്ചത്.

സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. ഉള്‍വസ്ത്രം ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്‌പോയ്ന്റില്‍ നില്‍ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കാല്‍ ആഗ്രഹിക്കില്ല.'- എന്ന് കൃഷാനി ട്വിറ്ററില്‍ കുറച്ചു. നിങ്ങളെന്തിനാണ് സ്ത്രീകള്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് കൃഷാനി ചോദിക്കുന്നുണ്ട്.

യാത്രയുടെയോ വിമാനത്തിന്റെയോ വിശദാംശങ്ങളൊന്നും കൃഷാനി പങ്കുവച്ചിട്ടില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കൃഷാനിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. ഓപറേഷന്‍ ടീമിനെയും സര്‍ക്കാരിന്റെ അധീനതയിലുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.ആരോപണം തെറ്റാണെന്നും മുകളില്‍ ധരിച്ച ജാക്കറ്റ് മാത്രമാണ് പരിശോധനയ്ക്കായി അഴിച്ചുമാറ്റാന്‍ ആവശ്യ്‌പെട്ടതെന്നായിരുന്നു സിഐഎസ് എഫ് വിശദീകരണം. 

Musician Krishani Gadhvi t

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES