ചലച്ചിത്ര സംഗീത സംവിധായകന്‍ മുരളി സിത്താര വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Malayalilife
ചലച്ചിത്ര സംഗീത സംവിധായകന്‍ മുരളി സിത്താര വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ലച്ചിത്ര സംഗീത സംവിധായകന്‍ മുരളി സിത്താര (വി. മുരളീധരന്‍) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസായിരുന്നു താരത്തിന്. സംവിധായകനെ  മരിച്ച നിലയില്‍ വട്ടിയൂര്‍കാവ് തോപ്പുമുക്കിലെ വീടിനുള്ളിലാണ്  കണ്ടെത്തിയത്. മുരളി ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വൈകിട്ട് മൂന്നുമണിയോടെ മകന്‍ എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് സംവിധായകന്റെ മൃതദേഹം മാറ്റി.  ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

 ചലച്ചിത്ര സംവിധായകനായി മുരളി തീക്കാറ്റ് എന്ന സിനിമയിലെ ‘ഒരുകോടി സ്വപ്നങ്ങളാല്‍’ എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.  90കളില്‍ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങള്‍ക്ക് 1987 ല്‍ സിനിമയില്‍ എത്തിയ അദ്ദേഹം സംഗീതം നല്‍കി.  ആകാശവാണിയിലെ സീനിയര്‍ മ്യൂസിക് കംപോസറായിരുന്നു അദ്ദേഹം. ആയിരത്തിലധികം ഗാനങ്ങള്‍ക്ക് ആകാശവാണിയില്‍  ഈണം നല്‍കിയിട്ടുണ്ട് .മൃദംഗ വിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാന്റെ മകനാണ് മുരളി. തരംഗിണി സ്റ്റുഡിയോയില്‍  ദീര്‍ഘനാള്‍ വയലിനിസ്റ്റ് ആയിരുന്നു.

 അദ്ദേഹത്തിന്റെ പ്രസിദ്ധമായ ലളിത ഗാനങ്ങളാണ് ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ. ശോഭനകുമാരിയാണ് ഭാര്യ. കീബോര്‍ഡ് പ്രോഗ്രാമറായ മിഥുന്‍ മുരളി, വിപിന്‍ എന്നിവര്‍ മക്കളാണ്.

Music director murali sithara hanged himself inside his house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES