ആരാധകരെ ഏറെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുള്ള നടനാണ് മുകേഷ്. നടന്റെ സംസാര ശൈലിയും മറ്റും ആരാധകരെ പിടിച്ചിരുത്തുകയും ചെയ്യും. എന്നാല്‍, നടന്റെ സ്വകാര്യ ജീവിതത്തിലേക്ക് വരുമ്പോള്‍ ആരും അത്രകണ്ട് ഒരു ഗുഡ് സര്‍ട്ടിഫിക്കേറ്റ് നടന്‍ നല്‍കാറില്ല. അതിനു കാരണം അദ്ദേഹത്തിന്റെ രണ്ടു വിവാഹമോചന സമയത്തും പുറത്തു വന്ന വാര്‍ത്തകളാണ്. നടി സരിതയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ നടി തന്നെ പലപ്പോഴായി തുറന്നു പറഞ്ഞിരുന്നു. പിന്നാലെയാണ് വിവാഹമോചനവും മറ്റും സംഭവിച്ചത്.
പിന്നീട് വര്‍ഷങ്ങളോളം തനിച്ചു കഴിഞ്ഞ മുകേഷ് രണ്ടാം വിവാഹവും കഴിച്ചു. നടിയും നര്‍ത്തകിയുമായ മേതില്‍ ദേവികയെ ആണ് വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. എന്നാല്‍ ആ ദാമ്പത്യവും അധികകാലം മുന്നോട്ടു പോയില്ല. തിരുവനന്തപുരത്ത് വലിയ വീടൊക്കെ വച്ച് ഇരുവരും താമസമായതിനു പിന്നാലെയായിരുന്നു ഈ ദാമ്പത്യവും തകര്‍ന്നത്. മുകേഷിന്റെ സ്വഭാവ പെരുമാറ്റ ശൈലികളാണ് വിവാഹമോചനത്തിനു കാരണമായതെന്നായിരുന്നു പൊതുവെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. പോരാത്തതിന് മദ്യപാനവും സമാധാനം തകര്‍ത്തെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഇപ്പോഴിതാ, വിവാഹമോചനത്തിനു പിന്നില്‍ സംഭവിച്ചതെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് മുകേഷ്. സരിതയ്ക്കും ദേവികയ്ക്കും തന്റെ ജീവിതത്തിലുള്ള പങ്ക് വളരെ വലുതാണെന്നാണ് മുകേഷ് പറഞ്ഞത്. സാധാരണ കുടുംബ കോടതികളില്‍ എത്തുമ്പോള്‍ തൊണ്ണൂറ്റിയെട്ടോ, തൊണ്ണൂറ്റിയൊന്‍പതോ എന്നില്ല നൂറ് ശതമാനവും അവിടെ നില്‍ക്കുന്ന വൈഫ്, ഹസ്ബന്‍ഡിനെയും ഹസ്ബന്‍ഡ് വൈഫിനെയും ചീത്ത വിളിച്ചുകൊണ്ടിരിക്കും. അത് സ്വാഭാവികമാണ്. എന്നാല്‍, ഒരിക്കല്‍ പോലും ഞാന്‍ രണ്ടുപേരെയും ഏതെങ്കിലും തരത്തില്‍.. അങ്ങനെ സംസാരിച്ചിട്ടില്ല. അങ്ങനെ പറയാന്‍ തന്നെ വലിയ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. എന്നിട്ടും ഇതുവരെയ്ക്കും അവരെ കുറിച്ച് മോശമായിട്ടോ, അല്ലെങ്കില്‍ തെറ്റായ രീതിയിലോ ഞാന്‍ പറഞ്ഞിട്ടില്ലായെന്ന് മുകേഷ് പറയുന്നു.
മാത്രമല്ല, രണ്ട് പേരെയും ഞാന്‍ അഭിനന്ദിക്കുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താല്‍ അതിനകത്ത് സന്തോഷമുണ്ടെങ്കില്‍ അതുമായി മുന്നോട്ടു പോകണം. അല്ലാതെ അതില്‍ കടിച്ചുതൂങ്ങി, എന്നെ ഇല്ലാതെയാക്കി, അവരുടെ ജീവിതവും ഇല്ലാതാക്കി അങ്ങനെ ഒന്നും ചെയ്തില്ല. ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം, നമ്മുടെ കൂടെ എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കളാണെങ്കിലുമൊക്കെ അത് കൊടുത്തില്ലെങ്കില്‍ അവരുടെ ജീവിതം എന്താകും? എന്റെ ജീവിതം എന്താകും? അതിനകത്ത് എനിക്ക് അവരോട് ഒരു ദേഷ്യമില്ല. ഞാന്‍ എന്തെങ്കിലും അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ അഭിനന്ദിച്ചേ പറഞ്ഞിട്ടുള്ളൂവെന്നും മുകേഷ് പറയുന്നു.
എന്റെ മക്കളുടെ അടുത്ത് ഒരു കാരണവശാലും നിങ്ങള്‍ അമ്മയെ വേദനിപ്പിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. രണ്ടാം ഡിവോഴ്സിന്റെ സമയത്ത് പ്രധാനപ്പെട്ട കേരളത്തിലെ എല്ലാ പത്രമാധ്യമങ്ങളും ദേവികയുടെ അഭിമുഖത്തിനായി ചെന്നിരുന്നു. അങ്ങനെ ചോദ്യം ചോദിക്കുന്നു. അദ്ദേഹം എന്താണ് ചെയ്ത തെറ്റ്, ഗാര്‍ഹിക പീഡനം എങ്ങനെയായിരുന്നു? ആ തരത്തിലായിരുന്നു ചോദ്യം. അപ്പോള്‍ ദേവിക പറഞ്ഞു, 'ഗാര്‍ഹിക പീഡനമോ? എന്റെ കേസില്‍ അങ്ങനെ ഇല്ലല്ലോ? വളരെ വ്യക്തിത്വമുളള മനുഷ്യനാണ്. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം.'' കൊഴിഞ്ഞുപോകുന്നതു ഞാന്‍ കണ്ടു. 'ഓ മെനക്കെടുത്തി, വെറുതെ വന്നും പോയി'' എന്നിങ്ങനെ പറഞ്ഞ് ഇവര്‍ കൊഴിഞ്ഞുപോകുകയായിരുന്നു. കേരള ചരിത്രത്തില്‍ ഒരു കരിദിനമായി ആ ദിവസം ആചരിക്കണം എന്നാണ് ഞാന്‍ പറയുന്നത്. അത് മനുഷ്യസ്വഭാവമാണ്. കാരണം എനിക്കെതിരെ മാത്രമാണ് എല്ലാവരും നില്‍ക്കുന്നത്. ബാക്കിയെല്ലാവരും അത് ആസ്വദിക്കുകയാണ്. ഇങ്ങനെയുള്ള സംഘര്‍ഷം വരുന്ന സമയങ്ങളിലാണ് ഞാന്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് കൊടുക്കുന്നത്. അതെന്റെയൊരു തലയിലെഴുത്താണ്, ഒരനുഗ്രഹമാണ്.''മുകേഷ് പറഞ്ഞു.