തൊണ്ണൂറുകളിലെ കുട്ടികളുടെ സൂപ്പര്‍ ഹീറോ ആയിരുന്നു ശക്തിമാന്‍ സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു.
എന്നാല്‍ പിന്നീട് ചിത്രത്തെക്കുറിച്ച് മറ്റ് അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച് മുകേഷ് ഖന്ന രംഗത്ത് എത്തിയിരിക്കുകയാണ്. മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലായ ഭീഷ്മിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്.
300 കോടി ബജറ്റിലായിരിക്കും ചിത്രം നിര്‍മിക്കുക. മൂന്ന് ഭാഗങ്ങളായി ഇറങ്ങുന്ന ചിത്രങ്ങളില്‍ ഒരു ചിത്രത്തിന്റെ മാത്രം മുതല്‍ മുടക്കാണിത്. അങ്ങനെയെങ്കില്‍ മൂന്ന് ചിത്രങ്ങള്‍ക്കുമായി ഏകദേശം 1000 കോടിയായിരിക്കും ബജറ്റ്. കരാറില്‍ ഒപ്പുവച്ചെന്നും സിനിമ ഉടന്‍ തന്നെ എത്തുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം.
ചിത്രം ഇന്റര്‍നാഷണല്‍ കാന്‍വാസില്‍ നിര്‍മിക്കാനാണ് തീരുമാനം. സ്‌പൈഡര്‍മാന്‍ നിര്‍മിച്ച സോണി പിക്ചേഴ്സ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. കോവിഡ് കാരണമാണ് ചിത്രം വൈകിയതെന്നും മുകേഷ് ഖന്ന വ്യക്തമാക്കുന്നു.
ശക്തിമാനായി മുകേഷ് ഖന്നയാണോ വേഷമിടുന്നതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ആ വേഷം കൈകാര്യം ചെയ്യാന്‍ താനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷ് ഖന്ന അവതരിപ്പിച്ചുവെച്ച കഥാപാത്രത്തെ വച്ച് ചിത്രത്തെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
ശക്തിമാനായി ബോളിവുഡ് താരം രണ്‍വീര്‍ സിങ് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആരൊക്കെ ചിത്രത്തില്‍ അഭിനയിക്കും, ആര് സംവിധാനം ചെയ്യും എന്നൊക്കെയുള്ള വിവരങ്ങള്‍ താമസിയാതെ വെളിപ്പെടുത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
1997 സെപ്റ്റംബറില്‍ ദൂരദര്‍ശനിലാണ് ശക്തിമാന്‍ സംപ്രേഷണം ആരംഭിച്ചത്. 2005 മാര്‍ച്ച് വരെ പരമ്പര തുടര്‍ന്നു.അമാനുഷിക ശക്തിയായി എത്തിയ ശക്തിമാന്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകായിരുന്നു. പമ്പര അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ശക്തിമാന്‍ സൂപ്പര്‍ ഹീറോ തന്നെയാണ്.