പ്രായം 31; ഹായ് നാനിയുടെ പ്രമോഷനിടെ യഥാര്‍ഥ പ്രായം വെളിപ്പെടുത്തി നടി മൃണാള്‍ ഠാക്കൂര്‍; ഞെട്ടിച്ച് കളഞ്ഞുവെന്ന് ആരാധകര്‍

Malayalilife
പ്രായം 31; ഹായ് നാനിയുടെ പ്രമോഷനിടെ യഥാര്‍ഥ പ്രായം വെളിപ്പെടുത്തി നടി മൃണാള്‍ ഠാക്കൂര്‍; ഞെട്ടിച്ച് കളഞ്ഞുവെന്ന് ആരാധകര്‍

സീതാരാമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിലും പ്രിയങ്കരിയായി മാറിയ താരമാണ് മൃണാള്‍ ഠാക്കൂര്‍. മിനി സ്‌ക്രീനിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളൂ എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഇഷ്ടം നേടാന്‍ മൃണാളിനായി. ഇപ്പോഴിതാ നാനിയുമായുള്ള ഒരു അഭിമുഖത്തില്‍ സ്വന്തം പ്രായം വെളിപ്പെടുത്തുകയാണ് നടി. ഹായ് നാനി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഇത്.

ഗൂഗിളില്‍ ആളുകള്‍ ഏറ്റവും അധികം തിരയുന്ന ചോദ്യങ്ങള്‍ക്കാണ് നാനിയും മൃണാളും മറുപടി നല്‍കിയത്. മൃണാള്‍ ഠാക്കൂറിന്റെ ഉയരത്തെക്കുറിച്ചായിരുന്നു ആദ്യം അറിയേണ്ടിയിരുന്നത്. അഞ്ചടി ആറ് ഇഞ്ച് എന്നായിരുന്നു നടിയുടെ ഉത്തരം. മൃണാള്‍ ഠാക്കൂറിന്റെ പ്രായത്തെക്കുറിച്ചായിരുന്നു പിന്നീടുള്ള ചോദ്യം. കഴിഞ്ഞ മാസം പതിനാറ് തികഞ്ഞുവെന്നായിരുന്നു തമാശരൂപേണ നടി വെളിപ്പെടുത്തിയത്.

പിന്നീട് പ്രായം 31 ആണെന്ന് മൃണാള്‍ തുറന്നു പറയുകയുണ്ടായി. 1992ലാണ് താന്‍ ജനിച്ചതെന്നും മൃണാള്‍ പറഞ്ഞു. പ്രായം വെളിപ്പെടുത്തിയതിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. പലരും തങ്ങളുടെ വയസ് പുറത്തു പറയാറില്ലെന്നും താരത്തിന്റെ തീരുമാനം അബിനന്ദനാര്‍ഹമാണെന്നും ഇവര്‍ പറയുന്നു. മഹാരാഷ്ട്ര സ്വദേശിയായ മൃണാള്‍ മറാഠി ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
 

Mrunal Thakur Reveals Her Actual Age

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES