മലയാള സിനിമയിൽ താരങ്ങൾക്ക് നൽകുന്ന പ്രാധാന്യം തന്നെയാണ് അവരുടെ മക്കൾക്കും നൽകാറുള്ളത്. അവരുടെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കാറുമുണ്ട്. എന്നാൽ ഇന്ന് നടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന് പിറന്നാൾ ദിനം കൂടിയാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം പിറന്നാൾ ആഘോഷിക്കുന്ന പ്രണവിന് ആശംസകൾ നേർന്ന് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. അതോടൊപ്പം മകന്റെ ജന്മദിനത്തിൽ മോഹൻലാൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് വൈറലാക്കുകയാണ്.
ഒന്നാമൻ, പുനര്‍ജനി എന്നീ സിനിമകളിൽ ബാല താരമായി ആയാണ് പ്രണവ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ അസി.ഡയറക്ടറാകുകയും ചെയ്‌തിരുന്നു. എന്നാൽ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിൽ നായകനായും പ്രണവ് തിളങ്ങി. എന്നാൽ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രണവിന്‍റെ 30-ാം ജന്മദിനം ആഘോഷമാക്കുകയാണ്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പ്രണവ് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മോഹൻലാലും സുചിത്രയും പ്രണവും ഇപ്പോൾ ചെന്നൈയിലെ വീട്ടിലാണ്. മകള്‍ വിസ്മയ പഠനത്തിന്‍റെ ഭാഗമായി തായ്‍ലൻഡിൽ കഴിയുകയുമാണ്.
മകന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽമീഡിയയിൽ ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ്. 'എന്‍റെ കുഞ്ഞുമകൻ ഇനിയത്ര കുഞ്ഞല്ല. നിനക്ക് പ്രായമാകുന്തോറും നല്ലൊരു മനുഷ്യനായി മാറുന്നതിൽ, നിന്‍റെ വളർച്ചയിൽ അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നത്, ഹാപ്പി ബെര്‍ത്ത് ഡേ', പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വെച്ച് മോഹൻലാൽ തന്‍റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത്.
പ്രണവ് കുടുംബാംഗങ്ങളോടൊപ്പം ഏറെ നാളുകൾക്ക് ശേഷമാണ് ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയും നിലനിൽക്കുന്നുണ്ട് . പ്രണവ് പലയിടങ്ങളിൽ പല ജന്മദിനത്തിലും യാത്രയിലായിരിക്കും, അല്ലെങ്കിൽ സിനിമയുടെ സെറ്റിലായിരിക്കും മോഹൻലാൽ സുചിത്ര ദമ്പതികളുടെ മൂത്ത മകനായി . 1990 ജൂലൈ 13–നാണ് പ്രണവിന്‍റെ ജനനം.മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ഹൃദയം എന്നീ സിനിമകളാണ് പ്രണവിന്‍റേതായി പുതിയതായി ഒരുങ്ങുന്നത്.