Latest News

ട്വന്റി20 സിനിമയിൽ ഞാൻ അഭിനയിക്കാത്തതിന് കാരണം ദിലീപ് അല്ല; തുറന്ന് പറഞ്ഞ് മീര ജാസ്മിൻ

Malayalilife
 ട്വന്റി20 സിനിമയിൽ ഞാൻ  അഭിനയിക്കാത്തതിന് കാരണം ദിലീപ് അല്ല; തുറന്ന് പറഞ്ഞ് മീര ജാസ്മിൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മീര ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ട്വന്റി 20  സിനിമയിൽ യില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം ദിലീപ് അല്ല എന്ന് പറയുന്ന ഒരു വീഡിയോ ക്ലിപ്പ്  ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

ട്വന്റി20 യില്‍ അഭിനയിക്കാന്‍ പറ്റാത്തതില്‍ എനിക്ക് നല്ല വിഷമമുണ്ട്. ദിലീപേട്ടന്‍ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത് വലിയ വിഷമം തന്നെയായിരുന്നു. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഞാന്‍ മനപൂര്‍വ്വം ആ സിനിമ ചെയ്യാതിരുന്നതാണെന്നാണ് എല്ലാവരും കരുതിയത്- മീര ജാസ്മിന്‍ പറഞ്ഞു തുടങ്ങി.

ദിലീപേട്ടന്‍ ആദ്യം ഡിസംബറില്‍ എന്നോട് ഡേറ്റ് ചോദിച്ചു. പിന്നെ അത് മാറി ജനുവരിയില്‍ ആയി. പിന്നെ ഫെബ്രുവരിയില്‍ ആയി. പക്ഷെ അത് അദ്ദേഹം അറിഞ്ഞുകൊണ്ടായിരുന്നില്ല. ഒരുപാട് മുന്‍നിര താരങ്ങളും അഭിനയിക്കുന്ന സിനിമയായതുകൊണ്ട് ഡേറ്റിന്റെ കാര്യം വലിയ പ്രശ്‌നം തന്നെയായിരുന്നു. ഒരു ഏപ്രില്‍ മാസമൊക്കെ ആയപ്പോഴേക്കും ഞാന്‍ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു.

ട്വന്റി20 യിലേക്ക് എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ആ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു. അവര്‍ക്ക് ആ സിനിമ പെട്ടന്ന് റിലീസ് ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു. ഇവിടെ നിന്നും വിളി. സമ്മര്‍ദ്ദം സഹിക്കാതെ ട്വന്റി20 ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷം സിനിമയില്‍ നിന്ന് തന്നെ ബാന്‍ ചെയ്തു എന്നൊക്കെയുള്ളത് തെറ്റായ വാര്‍ത്തയാണെന്ന് മീര ജാസ്മിന്‍ വ്യക്തമാക്കി.

Meera jasmine words about the reason for not acting in the movie twenty20

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES