Latest News

മീ ടു ... മി ടു വേണ്ട മീടു വേണ്ട; കോമഡി നമ്പരുകളുമായി പ്രേമത്തിലെ താരങ്ങള്‍; വ്യത്യസ്ത പ്രമേയവുമായി മറിയം വന്ന് വിളക്കൂതിയുടെ പ്രമോ വീഡിയോ

Malayalilife
മീ ടു ... മി ടു വേണ്ട മീടു വേണ്ട; കോമഡി നമ്പരുകളുമായി പ്രേമത്തിലെ താരങ്ങള്‍; വ്യത്യസ്ത പ്രമേയവുമായി മറിയം വന്ന് വിളക്കൂതിയുടെ പ്രമോ വീഡിയോ

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ സുപരിചിതരായ സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ്, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതിയുടെ പ്രമോ വീഡിയോ പുറത്ത്. നടന്‍ ഉണ്ണിമുകന്ദനാണ് ഫേസ്ബുക്ക് പേജിലൂടെയാണ് പ്രമോ വീഡിയോ പുറത്ത് വിട്ടത്. ട്രെയിലര്‍ പോലെ തന്നെ വ്യത്യസ്ത നിറഞ്ഞതാണ് പ്രൊേമാ വിഡീയോയും.

നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

നടിയുടെ മേക്ക് ഓവര്‍ പോസ്റ്റര്‍ നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരി 31ന് തിയേറ്ററിലെത്തും. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 


 

Mariyam Vannu Vilakkoothi Promo Video 1

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES