Latest News

സീനിന് ഇടയില്‍ വച്ച് സഹതാരത്തില്‍ നിന്നും അപ്രതീക്ഷിതമായ ചുംബനം; മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്‌സലേറ്റ്: മെറീന മൈക്കിളിന് വിശേഷം പങ്ക് വക്കുമ്പോള്‍

Malayalilife
സീനിന് ഇടയില്‍ വച്ച് സഹതാരത്തില്‍ നിന്നും അപ്രതീക്ഷിതമായ ചുംബനം; മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്‌സലേറ്റ്: മെറീന മൈക്കിളിന് വിശേഷം പങ്ക് വക്കുമ്പോള്‍

മലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയയാണ് മെറീന മൈക്കിള്‍. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് മെറീന കടന്നു വരുന്നതും ശ്രദ്ധ നേടുന്നതുമെല്ലാം. മോഡലിംഗിലൂടെ സിനിമയിലെത്തിയ മെറീന ഇന്ന് മലയാളത്തിലെ സജീവ സാന്നിധ്യമാണ്. നായികയായും സഹനടിയായുമെല്ലാം മെറീന അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മെറീന. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.

മുടി നല്ലത് പോലെ ചുരുണ്ടതാണെന്ന പ്രത്യേകതയാണ് മെറീനയെ വ്യത്യസ്തയാക്കുന്നത്. മെറീനയുടെ സവിശേഷതയും അതുതന്നെയാണ്. എന്നാല്‍ ചെറുപ്പകാലം മുതല്‍ മുടി തനിക്കൊരു ശാപമായിരുന്നു എന്ന് പറയുകയാണ് നടിയിപ്പോള്‍. 

തനിക്ക് ഒരു എംഡിഎംഎ ലുക്കാണെന്നാണ് തമാശരൂപേണ പറഞ്ഞുവയ്ക്കുകയാണ് താരം. 'പക്ഷെ ഒരു പ്രശനമുണ്ട്, ചുരുളന്‍ മുടിയുള്ള എല്ലാവരെയും ടെററിസ്റ്റ്, നക്‌സലേറ്റ്, അടിയും പിടിയുമുണ്ടാക്കുന്നയാളെന്നൊക്കെയാണ് കരുതുന്നത്. ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ എംഡിഎംഎ ലുക്കാണെനിക്ക്.'- മെറീന പറഞ്ഞു. പ്ലസ് ടു വരെ താന്‍ മുടി നന്നായി ചീകി വലിച്ചുകെട്ടുമായിരുന്നുവെന്നും തട്ടമിട്ടിട്ടാണ് നടക്കുകയെന്നും താരം പറയുന്നു.

എനിക്ക് എന്റെ മുടി ഭയങ്കര ഇന്‍സെക്യൂരിറ്റിയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുറേപ്പേര്‍ എന്നെ ചുരുളിയെന്ന് വിളിച്ച് കളിയാക്കുമായിരുന്നു. ബുള്ളിയിംഗ് ആയിട്ടാണ് എനിക്കന്ന് അത് തോന്നിയത്. മുടിയില്‍ ഇഷ്ടപ്പെടുന്ന ഒന്നുമില്ല. അമ്മയാണെങ്കില്‍ എന്റെ മുടി നന്നായി എണ്ണ തേച്ച്, രണ്ട് ഭാഗത്തും പിന്നിയിട്ടിട്ടാണ് സ്‌കൂളില്‍ വിടുന്നത്. മുടിയഴിച്ചിടുമ്പോള്‍ ആള്‍ക്കാര്‍ കളിയാക്കും. അങ്ങനെ തട്ടമിടാന്‍ തുടങ്ങി.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ തട്ടമിട്ട് തന്നെയായിരുന്നു നടന്നത്. ചെറിയ പ്രായത്തില്‍ ആരും ഇതുപോലെ ഒന്നും കളിയാക്കരുത്. എല്ലാവര്‍ക്കും അത് ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ആയെന്ന് വരില്ല. എനിക്കന്ന് ഒരിക്കലും ഇത് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആ പ്രായത്തില്‍ എന്റെ തലമുടി പുറത്താരും കണ്ടിട്ടുണ്ടാവില്ലെന്നും മെറീന പറയുന്നു. അതേസമയം പ്ലസ്സുവരെ വീട്ടുകാരും കുടുംബക്കാരും നാട്ടുകാരുമൊക്കെ വിചാരിച്ചത് എനിക്ക് ഏതോ മുസ്ലിം ചെറുക്കനുമായി പ്രണയമാണെന്നായിരുന്നുവെന്നും നടി പറഞ്ഞുവെക്കുന്നു.

അഭിനയത്തിനിടെ തന്നെ ഒരു നടന്‍ ചുംബിച്ചതിനെക്കുറിച്ചും നടി പങ്ക് വച്ചു. ഏറ്റവും എംബാരസിംഗ് ആയ നിമിഷം ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മെറീന.സഹതാരത്തില്‍ നിന്നുമുണ്ടായ അപ്രതീക്ഷിതമായ ചുംബനം. സീനിന് ഇടയില്‍ വച്ചായിരുന്നു. ഏതാണ് സിനിമയെന്ന് പറയില്ല. ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നില്ല, പക്ഷെ അപ്രതീക്ഷിതമായിരുന്നു. സീന്‍ കംപോസ് ചെയ്ത് വന്നപ്പോള്‍ സംഭവിച്ചതാണെന്നാണ് മെറീന പറയുന്നത്. 

എത്ര തല്ലൊക്കെ ഉണ്ടായാലും മനസില്‍ വൈരാഗ്യം വെക്കാത്ത ആളാണ് ഷൈന്‍ ടോം ചാക്കോ. വിവേകാനന്ദന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചൊക്കെ ഞാന്‍ ഭക്ഷണം കൊടുത്താലൊക്കെ കഴിക്കും. അപ്പോള്‍ തോന്നാറുണ്ട് അദ്ദേഹത്തിന് കുട്ടികളുടെ സ്വഭാവമാണെന്ന്. ഞാനൊരു വല്യൊരു ആര്‍ട്ടിസ്റ്റ് ആണെന്നൊരു ഭാവം ഒന്നുമില്ല. എല്ലാവരുമായി നന്നായി ഇടപെടും. ആളുകളുടെ പൊസിഷനൊന്നും നോക്കി പെരുമാറുന്ന ആളല്ല.

സംസാരിക്കുമ്പോള്‍ ഒട്ടും ഫോക്കസ് ഇല്ലാതെയാണ് ഷൈന്‍ സംസാരിക്കുക. അതൊരു മോശം സ്വഭാവമാണ്. പിടിച്ചിരുത്തി സംസാരിക്കണം. മറ്റൊരാളെ സംസാരിക്കാന്‍ സമ്മതിക്കില്ല, പ്രത്യേകിച്ച് അഭിമുഖങ്ങളിലൊക്കെ. പിന്നെ ഹൈപ്പര്‍ ടെമ്പര്‍ ഇഷ്യൂ ഉള്ളൊരാളാണെന്ന് തോന്നിയിട്ടുണ്ട്. അത് കഴിഞ്ഞ അഭിമുഖത്തില്‍ അനുഭവിച്ചൊരാളാണ് ഞാന്‍. ദേഷ്യം വന്നാലും പിന്നീട് പുള്ളി അത് മനസില്‍ വെയ്ക്കുകയൊന്നും ഇല്ല. പക്ഷെ ദേഷ്യത്തോടെ പ്രതികരിക്കും, അത് നല്ലതല്ല', മെറീന പറഞ്ഞു.

Mareena Michael About life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക