Latest News

സാദൃശ്യമുളള അവതാരക മൂലം ഷോ ക്യാന്‍സല്‍ ചെയ്തു;കാണാന്‍ എന്നെ പോലെയുള്ള അവര്‍ മോട്ടിവേഷന്‍ പറഞ്ഞ് നടക്കുന്നത് കാണുമ്പോള്‍ ചിരിവരും; ലൈ ലൈറ്റില്‍ നില്‍ക്കുന്ന പല സ്ത്രീകളും പലപ്പോഴായി അപമാനിച്ചിട്ടുണ്ട്; മെറീന മൈക്കിളിന്റെ വാക്ക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
സാദൃശ്യമുളള അവതാരക മൂലം ഷോ ക്യാന്‍സല്‍ ചെയ്തു;കാണാന്‍ എന്നെ പോലെയുള്ള അവര്‍ മോട്ടിവേഷന്‍ പറഞ്ഞ് നടക്കുന്നത് കാണുമ്പോള്‍ ചിരിവരും; ലൈ ലൈറ്റില്‍ നില്‍ക്കുന്ന പല സ്ത്രീകളും പലപ്പോഴായി അപമാനിച്ചിട്ടുണ്ട്; മെറീന മൈക്കിളിന്റെ വാക്ക് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

ലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളിലൂടെ തന്റെ ഇടം കണ്ടെത്തിയ നടിയാണ് മെറീന മൈക്കിള്‍. ചങ്ക്‌സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് ഓടിച്ച് ഒരു ടോംബോയ് കാരക്ടര്‍ ചെയ്തതോടെയാണ് മെറീനയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്.  പിന്നീട് ചങ്ക്‌സ്, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലും മെറീന അഭിനയിച്ചു.

കുറുക്കന്‍, വിവേകാനന്ദന്‍ വൈറലാണ് എന്നിവയാണ് മെറീന അഭിനയിച്ച് അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയുന്നതിന് മടി കാണിക്കാത്ത മെറീന അടുത്തിടെ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സിനിമയില്‍ വന്നശേഷം പരിഹാസവും അവഗണനയും അപമാനവും പലപ്പോഴായി അനുഭവിക്കേണ്ടി വന്നുവെന്നാണ് നടി അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അതില്‍ മോശം പെരുമാറ്റം തനിക്ക് നേരെ കാണിച്ചിട്ടുള്ളത് ലൈം ലൈറ്റില്‍ നില്‍ക്കുന്ന ചില സ്ത്രീകള്‍ തന്നെയാണെന്നാണ് മെറീന പറഞ്ഞത്. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ മാത്രമാണ് അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും സഹപ്രവര്‍ത്തകയായ നടിയില്‍ നിന്ന് അടക്കം മോശം അനുഭവം ഉണ്ടായിട്ടുള്ളതായും മെറീന അന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

സിനിമാ ഇന്റസ്ട്രിയല്ല അവിടെ പ്രവര്‍ത്തിക്കുന്ന ചില ആളുകളാണ് പ്രശ്‌നക്കാരെന്നും മെറീന പറഞ്ഞിരുന്നു. താനായതുകൊണ്ട് മാത്രം അഭിമുഖം എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ ഒരു അവതാരക വരെയുണ്ടെന്നും മെറീന പറഞ്ഞു. അന്ന് നടി പറഞ്ഞത് ഇങ്ങനെയായിരുന്നു... എന്നോട് മോശമായി പെരുമാറിയിട്ടുള്ള സ്ത്രീകളുണ്ട്. പുരുഷന്മാരില്‍ നിന്നും മാത്രമല്ല സ്ത്രീകളില്‍ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അല്ലാതെ ആണുങ്ങള്‍ മാത്രമാണെന്ന് എനിക്ക് പറയാന്‍ പറ്റില്ല. എബിയൊക്കെ ചെയ്തിരുന്ന സമയത്ത് എന്നെ ഒരു ചാനലിലേക്ക് ഇന്റര്‍വ്യൂവിന് വിളിച്ചു. പലതവണ ഇവര്‍ വിളിക്കും ക്യാന്‍സല്‍ ചെയ്യും അങ്ങനെയായിരുന്നു. ?ഗസ്റ്റായി പോകുന്നത് കൊണ്ട് തന്നെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഡ്രസ് അടക്കം എല്ലാം എനിക്ക് അറേഞ്ച് ചെയ്യണം. ഇവര്‍ മൂന്ന് തവണയൊക്കെ ക്ഷണിച്ചിട്ട് പിന്നീട് ക്യാന്‍സല്‍ ചെയ്യുന്ന അവസ്ഥയായിരുന്നു. അങ്ങനെ അവസാനം വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. 

വീണ്ടും അഭിമുഖം നടക്കാതെ ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ എനിക്ക് ബുദ്ധിമുട്ടാകുമെന്ന്. അങ്ങനെ ഞാന്‍ ഷൂട്ടിന് ചെന്നപ്പോള്‍ ആ ഷോയുടെ ആങ്കര്‍ ചെയ്ഞ്ചായി. മുമ്പ് ചെയ്തിരുന്നയാളായിരുന്നില്ല. ഷൂട്ടിന് ഇടയില്‍ ബ്രേക്ക് വന്നപ്പോള്‍ പ്രോ?ഗ്രാം പ്രൊഡ്യൂസറാണ് പറഞ്ഞത്. മുമ്പ് ഈ ഷോ ആങ്കര്‍ ചെയ്തിരുന്ന കുട്ടിക്ക് ഞാന്‍ ?സ്റ്റായി വരുന്നതിനോട് താല്‍പര്യമില്ലാതിരുന്നത് കൊണ്ടാണത്രെ അന്ന് പലതവണ ക്യാന്‍സല്‍ ചെയ്തത്. ആ പുള്ളിക്കാരിയെ കാണാന്‍ എന്നെപോലെയാണ്. ഇപ്പോള്‍ പുള്ളിക്കാരി മോട്ടിവേഷനൊക്കെ പറഞ്ഞ് നടക്കുന്നത് കാണുമ്പോള്‍ എനിക്ക് ചിരിവരും. 

അതുപോലെ മലയാളത്തില്‍ വളര്‍ന്ന് വരുന്ന ഒരു നടിയില്‍ നിന്നും മോശം അനുഭവം ഉണ്ടായി. എനിക്കും അവര്‍ക്കും ഒരേ കാറായിരുന്നു. ഞാന്‍ ഫ്രണ്ട് സീറ്റിലായിരുന്നു ഇരുന്നത്. അന്ന് പുള്ളിക്കാരി അപ്‌സറ്റായിരുന്നു. 

ഞാന്‍ ഉള്ളതുകൊണ്ടാണെന്ന് എനിക്ക് മനസിലായി. പിറ്റേ ദിവസം ആ പുള്ളിക്കാരി ഫ്രണ്ട് സീറ്റില്‍ ഇരുന്നോട്ടെയെന്ന് കരുതി ഞാന്‍ ബാക്ക് സീറ്റിലിരുന്നു. അന്ന് അവര്‍ കാരവാന്‍ തുറന്ന് വന്നപ്പോള്‍ എന്നെ കണ്ടു. ഉടന്‍ വാതിലടച്ച് പോയി.  ശേഷം ഞാന്‍ കാര്യം മനസിലാക്കി വണ്ടിയില്‍ നിന്നും ഇറങ്ങി നടന്ന് സെറ്റിലേക്ക് പോയി എന്നാണ് അനുഭവം പങ്കിട്ട് മെറീന പറഞ്ഞത്. 

mareena michaels shocking revelation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക