Latest News

നടന്‍ മനോജ് വാജ്പേയിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; മുന്നറിയിപ്പുമായി നടന്‍

Malayalilife
 നടന്‍ മനോജ് വാജ്പേയിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; മുന്നറിയിപ്പുമായി നടന്‍

ടന്‍ മനോജ് ബാജ്‌പേയിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നടന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോവര്‍മാരെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ടില്‍നിന്ന് വരുന്ന ഇന്ററാക്ഷനുകള്‍ തന്നെ പിന്തുടരുന്നവര്‍ ഒഴിവാക്കണമെന്ന് നടന്‍ അഭ്യര്‍ത്ഥിച്ചു.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്ന ചെറുകുറിപ്പിലാണ് ഹാക്കിങ് വിവരം ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതുവരെ ഇന്ന് എന്റെ അക്കൗണ്ടില്‍നിന്ന് വരുന്ന ഒന്നുമായും ഇനി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. നടന്‍ പോസ്റ്റ് ചെയ്തു.

ജോണ്‍ എബ്രഹാം ചിത്രമായ 'സത്യമേവ ജയതേ 2'ന്റെ ടെലിവിഷന്‍ പ്രീമിയര്‍, ഡെല്‍ഹിയിലെ കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ വന്ന ട്വീറ്റുകള്‍. താരത്തിന്റെ മുന്‍ സിനിമകളേക്കുറിച്ച് ആരാധകര്‍ നടത്തിയ റീ ട്വീറ്റുകളുമാണ് കാണാനാകുന്നത്.

സിനിമാ തിരക്കുകളിലേക്ക് വന്നാല്‍ ജോറം എന്ന പുതിയ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിന് കാത്തിരിക്കുകയാണ് മനോജ് ബാജ്പേയി. 52-ാമത് റോട്ടര്‍ഡാം ചലച്ചിത്രമേളയിലാണ് മനോജ് നായകനായ ഈ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. ദേവാശിഷ് മാഖിജ സംവിധാനം ചെയ്ത ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറാണ്. തനിഷ്ഠ ചാറ്റര്‍ജി, സ്മിത താമ്പേ, മേഘ മാഥുര്‍, രാജശ്രീ ദേശ്പാണ്ഡേ എന്നിവരാണ് മറ്റഭിനേതാക്കള്‍.

Manoj Bajpayee Twitter account hacked

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES