മലയാളത്തിന്റെ പ്രിയങ്കരിയായ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 42ാം പിറന്നാള്‍ ദിനം. നിരവധി പേരായിരുന്നു താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ച മഞ്ജുവിന് പിറന്നാൾ ആഘോഷത്തിനിടെ മുട്ടൻ പണികിട്ടിയിരിക്കുകയാണ് അതിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
മഞ്ജുവിന്റെ സുഹൃത്തായ മിലൂഫറിന്റെ ഹെയർ കെയർ ക്ലിനിക്കിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം നടത്തിയിരുന്നത്. കേക്ക് കത്തിച്ചു വച്ചിരിക്കുന്ന മെഴുക്കുകുത്തിരിയിലാണ് താരത്തിന് പണി നല്കിയിരുന്നതും. തന്റേതായ മുദ്ര മലയാള സിനിമയില്‍ പതിപ്പിച്ച അഭിനേത്രി കൂടിയാണ് മഞ്ജുവാര്യര്‍. സ്‌കൂള്‍ വിദ്യാഭാസ കാലഘട്ടത്തില്‍ നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ച താരം യുവജനോത്സവ വേദികളിൽ കലാ തിലകം പട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം.
എന്നാൽ മഞ്ജു വാര്യര്‍ എന്ന പേര് തന്നെയായിരുന്നു മലയാളത്തില്‍ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ കുറയുമ്പോഴുണ്ടാകുന്ന ചര്‍ച്ചകളില്‍ ഒന്നാമതായി നിലനിന്നിരുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 2014-ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയയായിരുന്നു മലയാള സിനിമയിൽ ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയത്.