Latest News

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാരും ഒന്നിക്കുന്ന മന്ദാകിനി''ട്രെയിലര്‍ കാണാം

Malayalilife
 അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാരും ഒന്നിക്കുന്ന മന്ദാകിനി''ട്രെയിലര്‍ കാണാം

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''മന്ദാ?കിനി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം ബാസ്‌കര്‍ നിര്‍വ്വഹിക്കുന്നു.

ഷിജു എം ബാസ്‌കര്‍, ശാലു എന്നിവരുടെതാണ് കഥ.ബിബിന്‍ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്. സംവിധായകന്‍ അല്‍ത്താഫ് സലിം നോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. 

ആരോമല്‍ എന്ന കഥാപാത്രമായ് അല്‍ത്താഫ് വേഷമിടുന്ന ചിത്രത്തില്‍ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിക്കുന്നത്.  ?ഗണപതി,ജാഫര്‍ ഇടുക്കി,സരിത കുക്കു, വിനീത് തട്ടില്‍,അശ്വതി ശ്രീകാന്ത്,കുട്ടി അഖില്‍,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനില്‍,ബബിത ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ബിനു നായര്‍, ചിത്രസംയോജനം- ഷെറില്‍, കലാസംവിധാനം- സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രന്‍,മേക്കപ്പ്- മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിഹാബ് വെണ്ണല,പ്രൊജക്ട് ഡിസൈനര്‍-സൗമ്യത വര്‍മ്മ,സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍-ആന്റണി തോമസ്, മനോജ് സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര,പോസ്റ്റര്‍ ഡിസൈന്‍-ഓള്‍ഡ് മങ്ക്‌സ്,മീഡിയ കോഡിനേറ്റര്‍-ശബരി, പി ആര്‍ ഒ-എ എസ് ദിനേശ്.

Mandakini Movie Trailer Launch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES