Latest News

ധാരാവി ദിനേശായി ദിലീഷ് പോത്തന്‍; മനസാ വാചാ ടീസര്‍ എത്തി

Malayalilife
 ധാരാവി ദിനേശായി ദിലീഷ് പോത്തന്‍; മനസാ വാചാ ടീസര്‍ എത്തി

ദിലീഷ് പോത്തന്‍ നായകനായി എത്തുന്ന 'മനസാ വാചാ'യുടെ ടീസര്‍ പുറത്ത്. 'ധാരാവി ദിനേശ് ' എന്ന ഒരു കള്ളന്‍ കഥാപാത്രമായി ആണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ലൂക്കിലും ഗെറ്റപ്പിലുമാണ് ദിലീഷ് പോത്തനെ ടീസറില്‍ കാണാന്‍ കഴിയുന്നത്. 

നേരത്തെ പുറത്തു വന്ന മനസാ വാചാ പ്രോമോ സോങ്ങും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ഗാനം ട്രെന്‍ഡിംഗ് ആയിരുന്നു.

നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് 'മനസാ വാചാ' സിനിമയുടെ സംവിധായകന്‍. മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്.

പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം : എല്‍ദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോള്‍.

Manasa Vacha Official Teaser Dileesh Pothan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES