Latest News

ദുരൂഹതയും ആകാംക്ഷയും നിറച്ച് മമ്മൂക്കയുടെ റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോയും ട്രെൻഡിങ്ങിൽ ; ട്രെയ്‌ലർ സെപ്റ്റംബർ ഏഴിന്

Malayalilife
ദുരൂഹതയും ആകാംക്ഷയും നിറച്ച് മമ്മൂക്കയുടെ റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോയും ട്രെൻഡിങ്ങിൽ ; ട്രെയ്‌ലർ സെപ്റ്റംബർ ഏഴിന്

ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരിൽ ആകാംക്ഷയും അത്ഭുതവും ഉളവാക്കി മമ്മൂട്ടി ചിത്രം റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. ഏറെ ദുരൂഹതകൾ നിറച്ചാണ് മേക്കിങ്ങ് വീഡിയോയും എത്തിയിരിക്കുന്നത്. സെപ്റ്റംബർ ഏഴിന്‌ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങും. തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. മമ്മൂക്കയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. മേക്കിങ് വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി. മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ റോഷാക്കിന്റെ ട്രെയ്ലറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രൊജക്റ്റ്  ഡിസൈനർ – ബാദുഷ, ചിത്രസംയോജനം – കിരൺ ദാസ്, സംഗീതം – മിഥുൻ മുകുന്ദൻ, കലാസംവിധാനം – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, ചമയം – റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം – സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ. പി ആർ ഓ - പ്രതീഷ് ശേഖർ.

Mammootty Rorschach Making Video Release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES